Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉം ​ല​ഖ്ബ...

ഉം ​ല​ഖ്ബ ഇ​ൻ​റ​ര്‍ചേ​ഞ്ച്​ 2020ൽ ​പൂ​ർ​ത്തി​യാ​കും; ആ​ദ്യ മേ​ൽ​പാ​ലം തു​റ​ന്നു

text_fields
bookmark_border
ഉം ​ല​ഖ്ബ ഇ​ൻ​റ​ര്‍ചേ​ഞ്ച്​ 2020ൽ ​പൂ​ർ​ത്തി​യാ​കും; ആ​ദ്യ മേ​ൽ​പാ​ലം തു​റ​ന്നു
cancel
camera_alt?? ?????? ??????????????????? ????? ?????????? ????????????????

ദോ​ഹ: ഉം ​ല​ഖ്ബ ഇ​ൻ​റ​ര്‍ചേ​ഞ്ചി​ലെ ആ​ദ്യ മേ​ല്‍പാ​ലം പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്​ അ​ശ്ഗാ​ല്‍ ഗ​താ​ഗ​ത​ ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു. ലാ​ൻ​ഡ്​​മാ​ര്‍ക്ക് ഇ​ൻ​റ​ര്‍ചെ​യ്ഞ്ച് എ​ന്ന പേ​രി​ല്‍ കൂ​ടി അ​റി​യ​പ്പ െ​ടു​ന്ന ഉം ​ല​ഖ്ബ സ​ബാ​ഹ് അ​ല്‍ അ​ഹ​മ്മ​ദ് ഇ​ട​നാ​ഴി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. അ​ല്‍ ഗ​റാ​ഫ​യി​ല്‍ നി​ന്ന ും ദോ​ഹ​യി​ലേ​ക്ക് സു​ഗ​മ​മാ​യി യാ​ത്ര​ചെ​യ്യാ​നാ​വു​ന്ന ഇ​ൻ​റ​ർ​ചേ​ഞ്ച്​ ഫെ​ബ്രു​വ​രി 22െൻ​റ സ​മാ​ന്ത​ര​ പാ​ത കൂ​ടി​യാ​ണ്. 820 മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​വും ഒ​മ്പ​തു​മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള മേ​ല്‍പ്പാ​ലം നാ​ലു ത​ട്ടു​ക​ളി​ലാ​യു​ള്ള ഇ​ൻ​റ​ര്‍ചേ​ഞ്ചി​െൻറ നാ​ലാ​മ​ത്തെ ത​ട്ടി​ലാ​ണു​ള്ള​ത്. പു​തി​യ മേ​ല്‍പാ​ലം തു​റ​ക്കു​ന്ന​തോ​ടെ അ​ല്‍ഹ​തീം സ്ട്രീ​റ്റി​ല്‍നി​ന്ന് അ​ല്‍ഗ​റാ​ഫ​വ​രെ​യും (22 ഫെ​ബ്രു​വ​രി സ്ട്രീ​റ്റു​മാ​യി ചേ​ര്‍ന്നു​ള്ള ദോ​ഹ ദി​ശ​യി​ലേ​ക്ക്) അ​ല്‍ ഗ​രാ​ഫ ഇ​ൻ​റ​ര്‍ചേ​ഞ്ച് (പാ​സ്പോ​ര്‍ട്ട് )വ​രെ​യു​മു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​കും. യാ​ത്രാ​സ​മ​യ​ത്തി​ലും ഗ​ണ്യ​മാ​യ കു​റ​വ് വ​രും. മ​ണി​ക്കൂ​റി​ല്‍ 1,500 വാ​ഹ​ന​ങ്ങ​ളെ ഉ​ള്‍ക്കൊ​ള്ളാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ് പാ​ലം.

പ​ണി പു​രോ​ഗ​മി​ക്കു​ന്ന ഉം ​ല​ഖ്ബ ഇ​ൻ​റ​ര്‍ചേ​ഞ്ച്​


ഇ​സ്ഗ​വ, അ​ല്‍ ഗ​റാ​ഫ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് ദോ​ഹ​യി​ലേ​ക്ക് വ​രു​ന്ന​വ​ര്‍ക്ക് അ​ല്‍ശ​മാ​ല്‍ റോ​ഡ് ഉ​പ​യോ​ഗി​ക്കാ​തെ ത​ന്നെ യാ​ത്ര​ചെ​യ്യാ​ന്‍ ക​ഴി​യും. ഇ​ൻ​റ​ര്‍ചേ​ഞ്ചി​ലെ ഒ​മ്പ​തു പാ​ല​ങ്ങ​ളും തു​റ​ക്കു​ന്ന​തോ​ടെ അ​ല്‍ശ​മാ​ല്‍ റോ​ഡി​ലേ​ക്കും അ​ല്‍ മ​ര്‍ഖി​യ സ്ട്രീ​റ്റി​നെ​യും സ​ബാ​ഹ് അ​ല്‍അ​ഹ​മ്മ​ദ് ഇ​ട​നാ​ഴി​യേ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ​ഴ​യ ഇ​ൻ​റ​ര്‍ചേ​ഞ്ചി​​െൻറ അ​ണ്ട​ര്‍ പാ​സി​ലേ​യും ഗ​താ​ഗ​ത​വും സു​ഗ​മ​മാ​കും. ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ൻ​റ​ര്‍ചേ​ഞ്ചാ​ണി​ത്. ഇ​തി​​െൻറ നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഭൂ​രി​ഭാ​ഗ​വും പൂ​ര്‍ത്തി​യാ​യി​ട്ടു​ണ്ട്. അ​ടു​ത്ത​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ഇ​ൻ​റ​ർ​ചേ​ഞ്ച്​ പൂ​ര്‍ണ​മാ​യും ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു ന​ൽ​കു​ക. 11കി​ലോ​മീ​റ്റ​റാ​ണ് ഇ​ൻ​റ​ർ​ചേ​ഞ്ചി​​െൻറ ദൈ​ര്‍ഘ്യം. ദോ​ഹ​യു​ടെ വ​ട​ക്ക​ന്‍ ക​വാ​ട​മെ​ന്നും വി​ത​ര​ണ​കേ​ന്ദ്ര​മെ​ന്നും ഉം ​ല​ഖ്ബ അ​റി​യ​പ്പെ​ടു​ന്നു.


ഉം ​​ല​​ഖ്ബ ഇ​​ൻ​റ​​ര്‍ചേ​​ഞ്ചി​​െൻറ പ്ര​വൃ​ത്തി 72ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇൗ ​വ​​ര്‍ഷാ​​വ​​സാ​​ന​​ത്തോ​​ടെ​യാ​ണ്​ ഇ​ൻ​റ​ർ​ചേ​ഞ്ച്​ ഭാ​​ഗി​​ക​​മാ​​യി തു​​റ​​ക്കു​ക. ബാ​​ക്കി ഭാ​​ഗ​​ങ്ങ​​ള്‍ 2020 അ​​വ​​സാ​​നം വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ല്‍ വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി ഗ​​താ​​ഗ​​ത​​ത്തി​​നാ​​യി തു​​റ​​ന്നു​ന​ൽ​കു​മെ​ന്ന്​ അ​​ശ്ഗാ​​ല്‍ പ്രോ​​ജ​​ക്ട് എ​​ൻ​ജി​നീ​​യ​​ര്‍ അ​​ലി ഇ​​ബ്രാ​​ഹിം നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. ഗ​​താ​​ഗ​​ത യാ​​ത്രാ​സ​​മ​​യ​​ത്തി​​ല്‍ 70 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം കു​​റ​​ക്കാ​​നും ഇ​​തി​​ലൂ​​ടെ സാ​​ധി​​ക്കും. ഇ​​ത് ദോ​​ഹ എ​​ക്സ്പ്ര​​സ് ഹൈ​​വേ​​യി​​ലെ സ​​മ്മ​​ർ​ദം കു​​റ​​ക്കും. പ്ര​​ത്യേ​​കി​​ച്ചും ഇ​​മി​​ഗ്രേ​​ഷ​​ന്‍, അ​​ല്‍ദു​​ഹൈ​​ല്‍ ഇ​​ൻ​റ​ര്‍സെ​​ക്​​ഷ​​നു​​ക​​ള്‍ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന അ​​ല്‍ഗ​റാ​​ഫ ഇ​​ൻ​റ​​ര്‍ചേ​​ഞ്ചി​​ലെ തി​​ര​​ക്ക് കു​​റ​​ക്കാ​​നാ​​കും. ദോ​​ഹ കോ​​ര്‍ണി​​ഷ്, മാ​​ര്‍ഖി​​യ, മ​​ദീ​​ന​​ത്ത് ഖ​​ലീ​​ഫ, ദു​​ഹൈ​​ല്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍നി​​ന്നും അ​​ല്‍ശ​​മാ​​ല്‍ റോ​​ഡ്, സ​​ബാ​​ഹ് അ​​ല്‍അ​​ഹ​്​​മ​ദ് ഇ​​ട​​നാ​​ഴി, അ​​ല്‍ഗ​​റാ​​ഫ, ഗ​​ര്‍റാ​​ഫ​​ത്ത് അ​​ല്‍ റ​​യ്യാ​​ന്‍ എ​​ന്നീ ദി​​ശ​​ക​​ളി​​ലൂ​​ടെ അ​​ല്‍ലു​​ഖ്ത, അ​​ല്‍റ​​യ്യാ​​ന്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള ഗ​​താ​​ഗ​​ത​​ത്തി​​നും ഇ​​ൻ​റ​​ര്‍ചേ​​ഞ്ച് സ​​ഹാ​​യി​​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newslakba interchange
News Summary - lakba interchange-qatar-gulf news
Next Story