'ലഈബ്' ലോകകപ്പിന്റെ ഭാഗ്യമുദ്ര
text_fieldsലോകകപ്പിന്റെ ഭാഗ്യമുദ്രയായ ‘ലഈബ് പുറത്തിറക്കിയപ്പോൾ
ദോഹ: ഭാഗ്യമുദ്രയിലും അറബ് പാരമ്പര്യവും പൈതൃകവുമൊന്നും വിടാതെ 2022 ഖത്തർ ലോകകപ്പിന്റെ ഭാഗ്യമുദ്ര പുറത്തിറങ്ങി. പ്രതിഭയുള്ള കളിക്കാരൻ എന്ന അർഥം വരുന്ന 'ലഈബ്' ആണ് ഇനി ലോകകപ്പിന്റെ ഭാഗ്യവും പേറി കാൽപന്ത് ആരാധകരുടെ ഹൃദയങ്ങളിൽ പന്തുതട്ടുക. ദോഹയിൽ വെള്ളിയാഴ്ച രാത്രി നടന്ന ലോകകപ്പ് ഗ്രൂപ് റൗണ്ട് മത്സരങ്ങളുടെ നറുക്കെടുപ്പ് ചടങ്ങുകൾക്ക് തൊട്ടുമുമ്പായാണ് ഭാഗ്യമുദ്ര പുറത്തിറക്കിയത്.
ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോയോട് ഏറെ സാമ്യതകൾ നൽകുന്നതും മേഖലയുടെ ഫുട്ബാൾ മികവ് ലോകത്തിനു മുന്നിലേക്ക് പ്രദർശിപ്പിക്കുന്നതുമാണ് ഭാഗ്യമുദ്രയുടെ തീം. യുവത്വത്തിന്റെ ചുറുചുറുക്കും ഉന്മേഷവും സന്തോഷവുമെല്ലാം ഭാഗ്യമുദ്ര വഴി പ്രദർശിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

