അതിഥി തൊഴിലാളികളുടെ സംരക്ഷണം: ഖത്തറിന് അന്താരാഷ്ട്ര പ്രശംസ
text_fieldsദോഹ: കോവിഡ്–19 കാലത്തും ഖത്തറിലെ അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിലും അവരുടെ അവകാശങ്ങളും അന്തസ്സും വകവെച്ചു കൊടുക്കുന്നതിലും ഖത്തറിന് പ്രശംസയുമായി ആഗോള സംഘടനകൾ രംഗത്ത്. ദുരിതകാലത്തും ഖത്തറിലെ തൊഴിലാളികൾ സുരക്ഷിതരാണെന്നും തൊഴിലിടങ്ങളിലും പാർപ്പിട കേന്ദ്രങ്ങളിലും അവർക്കാവശ്യമായ ഭക്ഷണവും മറ്റു അവശ്യ വസ്തുക്കളും എത്തിക്കുന്നതിൽ ഖത്തർ ഗവൺമെ
ൻറ് വലിയ പങ്കാണ് വഹിക്കുന്നതെന്നും ഇൻറർനാഷണൽ േട്രഡ് യൂണിയൻ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഷരാൻ ബുറോ പറഞ്ഞു.
അന്താരാഷ്്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനും കോവിഡ്–19ൽ നിന്നും അവരെ പ്രതിരോധിക്കുന്നതിനുമായി ഖത്തർ തൊഴിൽ മന്ത്രാലയവും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നതെന്നും തൊഴിലാളികളുടെ വേതനവും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നത് ഉറപ്പുവരുത്തുന്നുണ്ടെന്നും ബിൽഡിംഗ് ആൻഡ് വുഡ് വർക്കേഴ്സ് ഇൻറർനാഷണൽ ജനറൽ സെക്രട്ടറി അംബറ്റ് യൂസൻ വ്യക്തമാക്കി.
ഈ പ്രതിസന്ധി ഘട്ടത്തിലും നമ്മൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും ബി.ഡബ്ല്യൂ.ഐ, ഐ.ഡി.ഡബ്ല്യൂ. എഫ്, ഐ.ടി.യു.സി, യു.എൻ .ഐ, ഐ.ടി.എഫ് സംഘടനകളെല്ലാം നിങ്ങൾക്ക് വേണ്ടി നിലകൊള്ളുമെന്നും ഐക്യപ്പെടാനും ആഗോള ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമുള്ള സന്ദർഭമാണിതെന്നും യൂസൻ കൂട്ടിച്ചേർത്തു.കോവിഡ്–19 മഹാമാരിയിൽ നിന്നും അതിെൻറ പ്രത്യാഘാതകങ്ങളിൽ നിന്നും കരകയറാൻ നാം ഒരുമിച്ച് നിൽക്കണമെന്നും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് ലോകം മുന്നോട്ട് നീങ്ങുന്നതെന്നും ഐ. എൽ. ഒ ഖത്തർ െപ്രാജക്ട് തലവൻ ഹൂതാൻ ഹുമയൂൻപോർ പറഞ്ഞു.യോഗത്തിൽ ഖത്തർ തൊഴിൽ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഉബൈദലി വിഷയമവതരിപ്പിച്ച് സംസാരിച്ചു.
ഇൻറർനാഷണൽ ഡൊമസ്റ്റിക് വർക്കേഴ്സ് ഫെഡറേഷൻ, ഇൻറർനാഷണൽ ട്രാൻസ്പോർട്ട് ഫെഡറേഷൻ, യു.എൻ.ഐ ഗ്ലോബൽ യൂണിയൻ, ഇൻറർനാഷണൽ േട്രഡ് യൂണിയൻ കോൺഫെഡറേഷൻ തുടങ്ങിയ സംഘടനകളിൽ നിന്നുള്ള നേതാക്കളും പ്രതിനിധികളും രാജ്യത്തെ വിവിധ കമ്മ്യൂണിറ്റി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
