യാത്രക്കാരിക്ക് പ്രസവ വേദന; കറാച്ചിയിൽ ഖത്തർ എയർവേസിന് അടിയന്തര ലാൻഡിങ്
text_fieldsദോഹ: ദോഹയിൽ നിന്നും ഫിലിപ്പീൻസിലെ മനിലയിലേക്ക് പറന്ന ഖത്തർ എയർവേസ് യാത്രാ വിമാനത്തിന് പാകിസ്താനിലെ കറാച്ചിയിൽ അടിയന്തര ലാൻഡിങ്. ഗർഭിണിയായ യാത്രക്കാരിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനു പിന്നാലെയാണ് വിമാനം കറാച്ചിയിൽ ലാൻഡിങ് നടത്തിയതെന്ന് പാകിസ്താൻ സിവിൽ ഏവിയേഷൻ അതോറിറ്റിയെ ഉദ്ധരിച്ച് സിൻഹുവ റിപ്പോർട്ട് ചെയ്തു.
എന്നാൽ, വിമാനം നിലംതൊടും മുമ്പേ ഫിലിപ്പിനോ യുവതി കുഞ്ഞിന് ജന്മം നൽകി. ഉടൻ പരിചരണം നൽകിയ ശേഷം വിമാനത്താവളത്തിൽ നിന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയിലായിരുന്നു വിമാനം കറാച്ചിയിൽ ഇറങ്ങിയത്. ചൊവ്വാഴ്ച പുലർച്ചയോടെ വിമാനം മനിലയിലേക്ക് പറന്നു.