കെ.വൈ.സി.എഫ് കോഴിക്കോട് ജില്ല സർഗലയം സമാപിച്ചു
text_fieldsകെ.വൈ.സി.എഫ് കോഴിക്കോട് ജില്ല എസ്.കെ.എസ്.എസ്.എഫ് സർഗലയത്തിൽ ഓവറോൾ
ചാമ്പ്യന്മാരായ കുറ്റ്യാടി മേഖല
ദോഹ: ഒരാഴ്ചയായി ദോഹയിലെ കെ.ഐ.സി മൈദർ മദ്റസയിലും മാമൂറയിലെ ഫിനിക്സ് പ്രൈവറ്റ് സ്കൂളിലുമായി നടന്ന കെ.വൈ.സി.എഫ് കോഴിക്കോട് ജില്ല എസ്.കെ.എസ്.എസ്.എഫ് സർഗലയം 2023 സമാപിച്ചു. കുറ്റ്യാടി മേഖല ഓവറോൾ ചാമ്പ്യന്മാരും നാദാപുരം-വാണിമേൽ മേഖല റണ്ണേഴ്സ് അപ്പുമായി. ജനറൽ വിഭാഗത്തിൽ സിറാജ് ദാരിമി തിക്കോടിയും ജൂനിയർ വിഭാഗത്തിൽ ആസിം ഇസ്മയിൽ കുറ്റ്യാടിയും കലാപ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനത്തിൽ കെ.വൈ.സി.എഫ് കോഴിക്കോട് ജില്ല ആക്ടിങ് പ്രസിഡന്റ് ജാബിർ ദാരിമി അധ്യക്ഷത വഹിച്ചു. ഖത്തർ നാഷനൽ ജനറൽ സെക്രട്ടറി ഫദ്ലു സാദത്ത് നിസാമി ഉദ്ഘാടനവും ശരീഫ് മേമുണ്ട മുഖ്യ പ്രഭാഷണവും നിർവഹിച്ചു. കെ.ഐ.സി ജനറൽ സെക്രട്ടറി സക്കരിയ്യ മാണിയൂർ, ഡോ. അബ്ദുസ്സമദ്, കെ.എം.സി.സി ജില്ല പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ്, ബഷീർ ഖാൻ എന്നിവർ സംസാരിച്ചു. കെ.കെ. ബഷീർ ചേലക്കാട്, മുഹമ്മദലി തടായിൽ, ഹംസ, ജാഫർ തയ്യിൽ തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു.
സ്വാഗതസംഘം ചെയർമാൻ അജ്മൽ റഹ്മാനി, ഫൈസൽ വില്യാപ്പള്ളി, സ്വാലിഹ് ഹുദവി, സത്താർ മൗലവി, സജീർ വില്യാപ്പള്ളി, മുനീർ പേരാമ്പ്ര, റൂബിനാസ് കോട്ടേടത്ത്, ജംഷാദ് പയ്യോളി, സഫീർ എടച്ചേരി, അസ്ലം വള്ള്യാട്, ബഷീർ ഇരിങ്ങത്ത്, ബഷീർ അമ്പലക്കണ്ടി,
ഹമീദ് മുതുവടത്തൂർ, ആരിഫ് തോടന്നൂർ, ശമ്മാസ് നരിക്കുനി, റുബീർ വേളം, നവാസ് കടിയങ്ങാട്, ഷറഫുദ്ദീൻ കുറ്റ്യാടി എന്നിവർ സർഗലയ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ജനറൽ കൺവീനർ ജൗഹർ പുറക്കാട് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുഹമ്മദലി മാസ്റ്റർ വില്യാപ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

