'കുവാഖ് സാഹിത്യ പുരസ്കാരം' പ്രദീപ് മണ്ടൂരിന്
text_fieldsപ്രദീപ് മണ്ടൂർ
ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ കണ്ണൂർ യുനൈറ്റഡ് വെൽഫെയർ അസോസിയേഷന്റെ ഈവർഷത്തെ സാഹിത്യ പുരസ്കാരത്തിന് പ്രദീപ് മണ്ടൂരിന്റെ 'കുത്തൂട്' എന്ന നാടകം അർഹമായി.
ഈ വർഷം നാടക രചനകളായിരുന്നു പുരസ്കാരത്തിനായി പരിഗണിച്ചിരുന്നത്. കേരളത്തിലെ സജീവ നാടകപ്രവർത്തകനായ പ്രദീപ് മണ്ടൂർ ഇതിനുമുമ്പും നാടകരചനക്ക് കേരളത്തിലെ സംഘടനകളുടെയും പ്രവാസിസംഘടനകളുടേതുമായി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നാടകകൃത്തുക്കളും സംവിധായകരുമായ മണിയപ്പൻ ആറന്മുള, ശശിധരൻ നടുവിൽ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ രചന തിരഞ്ഞെടുത്തത്. പ്രശസ്തിപത്രവും ക്യാഷ് അവാർഡുമാണ് പുരസ്കാരമായി നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

