കുവാഖ് 25ാം വാർഷികാഘോഷം സമാപിച്ചു
text_fieldsകുവാഖ് 25ാം വാർഷികാഘോഷ സമാപന പരിപാടിയിൽനിന്ന്
ദോഹ: കുവാഖ് 25ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സമാപിച്ചു. ഐഡിയൽ സ്കൂൾ ഹാളിൽ നടന്ന ചടങ്ങ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത് സ്വാഗതം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ, നോർക്ക റൂട്ട്സ് ഡയറക്ടർ സി.വി. റപ്പായി, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, ട്രഷറർ ആനന്ദജൻ, സ്മൈൽ കുവാഖ് പ്രസിഡന്റ് ഷീജ സിദ്ധാർഥൻ തുടങ്ങിവർ സംബന്ധിച്ചു.
വിടപറഞ്ഞ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് സമർപ്പണമായി കുവാഖ് കുട്ടികൾ അവതരിപ്പിച്ച നൃത്തത്തോയെയാണ് ചടങ്ങ് ആരംഭിച്ചത്. കണ്ണൂരിന്റെ പൈതൃകം വിളിച്ചോതിയ സ്വാഗത നൃത്തത്തിലൂടെ സ്മൈൽ കുവാഖ് അംഗങ്ങൾ വേദിയിലെത്തി. ഗായകൻ അലോഷി ആദംസ് നയിച്ച സംഗീത സന്ധ്യയായിരുന്നു വാർഷിക പരിപാടിയുടെ മുഖ്യ ആകർഷണം.
തുടർന്ന് അക്കാദമിക് രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള സ്നേഹോപഹാരം ഭാരവാഹികൾ കൈമാറി. കണ്ണൂർ ജില്ലയുടെ പൊതുവായ ക്ഷേമ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപ പ്രസിഡന്റ് ചടങ്ങിൽ പ്രഖ്യാപിച്ചു. കുവാഖിന്റെ നേതൃത്വത്തിലും മേൽനോട്ടത്തിലും ആയിരിക്കും തുക വിനിയോഗിക്കുകയെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു. പരിപാടിക്ക് ചന്ദ്രമോഹൻ പിള്ള, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീജനൽ ഹെഡ് സന്തോഷ് ടി.വി., കെ.ബി.എൻ ഗ്രൂപ് മാനേജർ പ്രതീഷ് തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനറും ഷോ ഡയറക്ടറുമായ രതീഷ് മാത്രാടൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

