കുവാഖ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകുവാഖ് രക്തദാന ക്യാമ്പിന്റെ സർട്ടിഫിക്കറ്റ് ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ കൈമാറുന്നു
ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് ഹമദ് മെഡിക്കൽ കോർപറേഷൻ, റിയാദാ മെഡിക്കൽ സെന്റർ, റേഡിയോ മലയാളം എഫ്.എം എന്നിവരുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ വിശിഷ്ടാതിഥിയായിരുന്നു. കുവാഖ് നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു.
രക്തദാന കമ്മിറ്റി കൺവീനർ അമിത്ത് രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, മനോഹരൻ മയ്യിൽ, ആനന്ദജൻ, മുഹമ്മദ് അബ്ദുൽ, ഗോപാലകൃഷ്ണൻ, പ്രതീഷ് എം.വി, സൂരജ് രവീന്ദ്രൻ, ഷമ്മാസ് കെ.പി, നബീൽ കരിയാട്, സഞ്ജയ് രവീന്ദ്രൻ, രഞ്ജേഷ്, രജീഷ് കെ, ദിനേശൻ പാലേരി, മഹേഷ് അവറോൺ, സജീവൻ, പ്രദീപ് നായർ, ശ്രീരാജ് എം.പി എന്നിവർ നേതൃത്വം നൽകി.

