കലാകാരന്മാരെ കുവാഖ് ആദരിച്ചു
text_fieldsകുവാഖ് കലാകാരന്മാരെ ആദരിക്കുന്നു
ദോഹ: ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയും ഐ.സി.സിയുമായി സഹകരിച്ച് ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് നടത്തിയ 'കളേഴ്സ് ഓഫ് ഇന്ത്യ' കലാവിരുന്നിൽ പങ്കെടുത്ത കലാകാരന്മാരെ കുവാഖ് ആദരിച്ചു.
ഉപഹാരവും സർട്ടിഫിക്കറ്റും സംഘടന ഭാരവാഹികൾ കൈമാറി. പരിപാടിയുടെ സംവിധായകൻ രതീഷ് മാത്രാടനെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീജനൽ ഹെഡ് സന്തോഷ് ടി.വി. പൊന്നാട അണിയിച്ച് ആദരിച്ചു. വിനോദ് നായർ സംസാരിച്ചു. പ്രസിഡൻറ് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ചു. വിനോദ് വള്ളിക്കോൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

