എണ്ണ വിപണി സ്ഥിരതയെ പിന്തുണക്കൽ; കുവൈത്ത് പ്രധാന പങ്ക് വഹിക്കുന്നത് തുടരും -എണ്ണ മന്ത്രി
text_fieldsകുവൈത്ത് സിറ്റി: എണ്ണ വിപണി സ്ഥിരത വർധിപ്പിക്കുന്നതിലും ഇതുമായി ബന്ധപ്പെട്ട സംരംഭങ്ങളെ പിന്തുണക്കുന്നതിലും കുവൈത്ത് നേതൃപരവും ഉത്തരവാദിത്തമുള്ളതുമായ പങ്കുവഹിക്കുന്നത് തുടരുമെന്ന് എണ്ണ മന്ത്രി താരിഖ് അൽ റൂമി വ്യക്തമാക്കി.
സംയുക്ത മന്ത്രിതല ഉൽപാദന നിയന്ത്രണ സമിതിയുടെ (ജെ.എം.എം.സി) 59ാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിപണി സ്ഥിരത വർധിപ്പിക്കുന്നതിനും പൊതുലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങളെ പിന്തുണക്കുന്നതിൽ കുവൈത്ത് നേതൃപരവും ഉത്തരവാദിത്തമുള്ളതുമായ പങ്കുവഹിക്കുന്നത് തുടരും. ഒപെക് രാജ്യങ്ങൾ തമ്മിലുള്ള സഹകരണമാണ് സുസ്ഥിര സ്ഥിരത കൈവരിക്കാനുള്ള മാർഗം. അത് സന്തുലിതാവസ്ഥ ഉറപ്പാക്കുകയും ആഗോള സാമ്പത്തിക വളർച്ച നിറവേറ്റുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.വിപണി സന്തുലിതാവസ്ഥയും വിതരണ സുരക്ഷയും ഉറപ്പാക്കുന്നതിന് കൂടുതൽ ജാഗ്രത പുലർത്തൽ, വ്യാപാര-സാമ്പത്തിക വെല്ലുവിളികളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും, ആഗോള എണ്ണ വിപണിയിലെ പുതിയ സംഭവവികാസങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തതായി മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ മാസങ്ങളിലെ അസംസ്കൃത എണ്ണ ഉൽപാദന ഡേറ്റ കമ്മിറ്റി വിലയിരുത്തി.
വിപണി സ്ഥിരതയെ പിന്തുണക്കുന്നതിനായി എട്ട് ഒപെക് പ്ലസ് അംഗ രാജ്യങ്ങൾ ഉൽപാദനത്തിൽ നടത്തിയ സ്വമേധയാ ഉള്ള ക്രമീകരണങ്ങളെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

