കുവൈത്ത് ദേശീയ ദിനം; ആശംസകൾ നേർന്ന് ഖത്തർ അമീർ
text_fieldsശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്
ദോഹ: സൗഹൃദ രാഷ്ട്രമായ കുവൈത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ആശംസ സന്ദേശം അയച്ചു.
1961ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനെ അനുസ്മരിച്ച് ഫെബ്രുവരി 25നാണ് കുവൈത്ത് ദേശീയദിനം ആഘോഷിക്കുന്നത്.
65ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും ഐക്യത്തെയും വിളംബരം ചെയ്ത് വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനിയും ആശംസകളറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

