Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകുവൈത്ത്​...

കുവൈത്ത്​ വിദേശകാര്യമന്ത്രി ഖത്തർ അമീറുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
കുവൈത്ത്​ വിദേശകാര്യമന്ത്രി ഖത്തർ അമീറുമായി കൂടിക്കാഴ്​ച നടത്തി
cancel
camera_alt

കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ്​ ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​ൽ സ​ബാ​ഹ്​

അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​മാ​യി ദോഹ അമിരി ദിവാനിൽ കൂ​ടി​ക്കാ​ഴ്​​ച

നടത്തുന്നു

ദോ​ഹ: ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കു​ന്ന കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ്​ ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​ൽ സ​ബാ​ഹ്​ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ അ​മീ​രി ദി​വാ​നി​ലാ​യി​രു​ന്നു അ​മീ​ർ കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘ​വു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ സൗ​ഹൃ​ദ​വും മേ​ഖ​ല​യി​ലെ​യും രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ​യും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ച​ർ​ച്ച​യാ​യി. കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ മു​ന്നോ​ടി​യാ​യി കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ​മ്മ​ദ്​ അ​ൽ ജാ​ബി​ർ അ​ൽ സ​ബാ​ഹിെൻറ ആ​ശം​സ സ​ന്ദേ​ശം ഖ​ത്ത​ർ അ​മീ​റി​ന്​ കൈ​മാ​റി. കു​വൈ​ത്ത്​ അ​മീ​റി​നും ഭ​ര​ണ​കൂ​ട​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ഖ​ത്ത​ർ അ​മീ​ർ ക്ഷേ​മ​വും സൗ​ഖ്യ​വും നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Foreign Minister
News Summary - Kuwait Foreign Minister meets Emir of Qatar
Next Story