കെ.എസ്.എൽ സീസൺ മൂന്ന് സെപ്റ്റംബർ അവസാന വാരം
text_fieldsദോഹ: ഖത്തറിലെ കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ ഡിസ്ട്രിക്ട് വെൽഫെയർ അസോസിയേഷൻ (ദിവ) കാസർകോട് സംഘടിപ്പിക്കുന്ന ഖത്തറിലെ താരലേലം വഴിയുള്ള ഫ്രാഞ്ചൈസി ഫുട്ബാൾ ടൂർണമെന്റായ കെ.എസ്.എൽ സീസൺ മൂന്ന് സെപ്റ്റംബർ അവസാന വാരം ആസ്പയർ ഗ്രൗണ്ടിൽ നടത്താൻ തീരുമാനിച്ചു.
ദോഹയിൽ ചേർന്ന ദിവ കെ.എസ്.എൽ വർക്കിങ് കമ്മിറ്റിയാണ് തീയതി പ്രഖ്യാപിച്ചത്. ഓർഗനൈസിങ് കമ്മിറ്റിയെ തിരഞ്ഞെടുക്കാനും യോഗത്തിൽ ധാരണയായി. പത്ത് ടീമുകളാവും കെ.എസ്.എൽ സീസൺ മൂന്നിൽ പങ്കെടുക്കുക. താൽപര്യമുള്ള ഫ്രാഞ്ചൈസികൾ ദിവ ഓർഗനൈസിങ് സെക്രട്ടറി റിസ്വാനുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
ഖത്തറിൽ പ്രവാസികളായ കാസർകോട് ജില്ലക്കാരായ കളിക്കാർക്കാണ് ടൂർണമെന്റിൽ കളിക്കാൻ അവസരമുള്ളത്. ഇനിയും പേര് രജിസ്റ്റർ ചെയ്യാത്ത കളിക്കാർ https://www.instagram.com/diwaksl/ ഇൻസ്റ്റഗ്രാം പേജ് വഴി ബന്ധപ്പെടണം.
യോഗത്തിൽ ദിവ കാസർകോട് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു,വൈസ് പ്രസിഡന്റ് നിസ്താർ പട്ടേൽ, ഷാജീം കോട്ടച്ചേരി, റിസ്വാൻ, ഉമർ, ആസാദ്, അഫ്സൽ, മനസ്സ്, മുനൈസ്, ഷമീർ അലി, സിയാദ് അലി, കെ.വി. ഹഫീസുല്ല എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷംസീർ കോട്ടിക്കുളം സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

