‘ദിവാ കെ.എസ്.എൽ സീസൺ 2’ ഇന്നും നാളെയും
text_fieldsകെ.എസ്.എൽ -സീസൺ2 ജേഴ്സി ലോഞ്ച് ചടങ്ങിൽനിന്ന്
ദോഹ: ഡിസ്ട്രിക്ട് വെൽഫെയർ അസോസിയേഷൻ കാസർകോട് (ദിവാ) സംഘടിപ്പിക്കുന്ന അൽസമാൻ എക്സ്ചേഞ്ച് ദിവാ കെ.എസ്.എൽ -സീസൺ-2 പോരാട്ടങ്ങൾ ജനുവരി 26, 27 തീയതികളിൽ നടക്കും.
എട്ടു ടീമുകൾ മാറ്റുരക്കുന്ന ആവേശകരമായ മത്സരങ്ങൾക്ക് മിസഈദ് എം.ഐ.സി ഗ്രൗണ്ടാണ് വേദിയൊരുക്കുന്നത്. കളിക്കാരെ ലേലം ചെയ്താണ് എട്ട് ഫ്രാഞ്ചൈസി ടീമുകളെ ടൂർണമെന്റിനായി സജ്ജമാക്കിയത്.
കെ.എസ്.എൽ -സീസൺ2 ജഴ്സി ലോഞ്ച് റേഡിയോ സുനോ 91.7 എഫ്.എം സ്റ്റുഡിയോയിൽ നടന്നു. കെ.എസ്.എൽ ജനറൽ കൺവീനർ ശജീം കോട്ടച്ചേരി, അൽസമാൻ എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ ഫിറോസ്, നൗഷാദ്, ദിവാ ജനറൽ സെക്രട്ടറി ഷംസീർ, കെ.എസ്.എൽ കൺവീനർ കെ.വി. ഹഫീസുല്ല, ജംഷീദ്, ടീമുകളെ പ്രതിനിധീകരിച്ച് സർഫീദ് (ബറ്റാലിയൻ എഫ്.സി), ഹബീബ് (ഡി ഗ്രിൽ),
ഷബീർ (ഡെൽവാൻ), ആസാദ് (ഫസൽസ് എഫ്.സി), ഒമർ (ഫോട്ടോഗൾഫ്), ഷറഫുദ്ദീൻ (ഒറിക്സ്), അഫ്സൽ (റാസ്ടെക്), ഷമീം (വാൾടെക്) എന്നിവർ പങ്കെടുത്തു.