ഔദ്യോഗിക രേഖകൾ കൃത്യമാക്കണമെന്ന് ജീവനക്കാരോട് ആരോഗ്യ മന്ത്രാലയം
text_fieldsദോഹ: ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നേഴ്സുമാർ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ജീവനക്കാർ തുടങ്ങിയവർ എത്രയും വേഗം തങ്ങളുടെ വിദ്യഭ്യാസ–ജോലി പരിചയ രേഖകൾ കൃത്യമാക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. ജോലി ലഭിക്കുന്നതിന് വേണ്ടി സമർപ്പിച്ച രേഖകൾ കൃത്യവും വ്യക്തവുമാണോയെന്ന പരിശോധിക്കുകയും നിശ്ചിത സമയത്തിനുള്ളിൽ കൃത്യമായ രേഖകൾ ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറിറിൽ സമർപ്പിക്കുകയും ചെയ്യണമെന്ന കർശന നിർദേശമാണ് മന്ത്രാലയം നൽകിയിരിക്കുന്നത്. പുതുതായി ലഭിച്ച സർട്ടിഫിക്കറ്റുകളുണ്ടെങ്കിൽ അവ സമർപ്പിച്ച് തങ്ങളുടെ വ്യക്തിപരമായ റെക്കോർഡ് പരിഷ്കരിക്കണമെന്നും ഈ നിർദേശമുണ്ട്.
ഗവൺമെൻറ്–ഗവൺമെൻറ് ഇതര മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാരുടെയും രേഖകൾ കൃത്യമാണെന്ന് ഉറപ്പ് വരുത്താനും പുതുതായി നേടിയ സർട്ടിഫിക്കറ്റുകൾ വ്യക്തിഗത ഫയലിൽ രേഖപ്പെടുത്താനും ഇത് കൊണ്ട് സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടക്കുന്നില്ലായെന്ന് ഇതിലൂെട ഉറപ്പ് വരുത്താൻ കഴിയും. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലൈസൻസ് അനുവദിക്കുന്നതിന് ഈ സംവിധാനം നടപ്പിലാക്കുന്നതോടെ എളുപ്പമാകും. ആരോഗ്യ വകുപ്പ് വിദഗ്ധ സമിതിയാണ് ജീവനക്കാരോട് തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പുതുക്കി നൽകാൻ നിർദേശിച്ചത്. നേരത്തെ നൽകിയ രേഖകൾ ഈ സമിതി പരിശോധിക്കുകയും അംഗീകാരം നൽകുകയും ചെയ്യും.
നാല് ഘട്ടമായിട്ടാണ് ഈ പ്രക്രിയ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ഡോക്ടർമാർ മെയ് ഒന്നിനും മുപ്പതിനും ഇടയിൽ വേണ്ട രേഖകൾ സമർപ്പിച്ചിരിക്കണം. ആഗസ്റ്റ് ഒന്നിനും മുപ്പത്തിയൊന്നിനും ഇടയിൽ നേഴ്സുമാർ തങ്ങളുടെ അവശ്യമായ രേഖകൾ സമർപ്പിച്ചിരിക്കണം. നവംബർ ഒന്നിനും
മുപ്പത്തിയൊന്നിനും ഇടയിൽ എക്സ്റെ, ലബോറട്ടറി ടെക്നീഷ്യൻമാർ തങ്ങളുടെ പുതിയ രേഖകൾ സമർപ്പിക്കണം. നാലാം ഘട്ടത്തിൽ അഥവാ ഫെബ്രുവരി ഒന്നിനും ഏപ്രിൽ മുപ്പതിനും ഇടയിൽ ഫാർമസിസ്റ്റുകൾ തങ്ങളുടെ രേഖകൾ പുതുക്കിയിരിക്കണമെന്ന നിർദേശമാണ് അധികൃതർ നൽകിയിട്ടുള്ളത്. നിശ്ചയിക്കപ്പെട്ട കാലപരിധിക്കുള്ളിൽ രേഖകൾ പുതുക്കി നൽകാത്തവരുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് വിദഗ്ധ സമിതി വ്യക്തമാക്കി.
ജീവനക്കാർ തങ്ങളുടെ പുതുക്കിയ സർട്ടിഫിക്കറ്റുകളോടൊപ്പ കൃത്യമായ ബയോഡാറ്റ കൂടി സമർപ്പിക്കേണ്ടതാണ്. ബയോഡാറ്റയിൽ പറഞ്ഞ വിവരങ്ങൾ കൃത്യമാണെന്ന ഉറപ്പ് വരുത്തണമെന്നും ഈ നിർദേശത്തിൽ വ്യക്തമാക്കുന്നു. പഠിച്ച കോഴ്സ്, സ്ഥാപനം, രാജ്യം എന്നിവ പ്രത്യേകം രേഖപ്പെടുത്തണമെന്നും ഈ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ മേഘലയിൽ തോഴിലെടുക്കുന്ന മുഴുവൻ ജീവനക്കാരുടെയും രേഖകൾ കൃത്യപ്പെടുത്തുകയാണ് ഈ സംവിധാനത്തിെൻറ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.