കെ.പി.എൽ: ലിമാക്സ് റൈഡേഴ്സ് ചാമ്പ്യൻമാർ
text_fieldsകാസർകോട് പ്രീമിയർ ലീഗ് ജേതാക്കളായ ലിമാക്സ് റൈഡേഴ്സ്
ദോഹ: ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഖത്തർ കാസർകോട് ക്രിക്കറ്റ് പ്രീമിയർ ലീഗിൽ ലിമാക്സ് റൈഡേഴ്സ് ചാമ്പ്യന്മാരായി.ഫൈനലിൽ കെ.എസ്.ഡി ഇലവനെ തോൽപിച്ചാണ് ജേതാക്കളായത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഇർഷാദ് ലിമാക്സിനെയും മികച്ച ബൗളറായി കാസിം ചൂരി, മികച്ച വിക്കറ്റ് കീപ്പർ സിദ്ദീഖ് ചിന്നു, മികച്ച ഫീൽഡർ അഫ്രാസ് ബി.ഡി.കെ, ഏറ്റവും നല്ല ക്യാച്ചിനുള്ള പുരസ്‌കാരം നൗഫൽ തെരുവത്തും നേടി.
സമാപന ചടങ്ങിൽ മുഹമ്മദ് ബായാർ സ്വാഗതം പറഞ്ഞു. സമദ് ലിമാക്സ്, ശരീഫ് ലിമാക്സ്, ഔഫ് തളങ്കര, ഫൈസൽ ഫില്ലി, ആദം കുഞ്ഞി തളങ്കര, അലിചെരൂർ, ഷാനിഫ് പൈക്ക, അൻവർ കാഞ്ഞങ്ങാട്, ഷാഫി ചെമ്പരിക്ക, ബഷീർ കെ.എഫ്.സി, ശിഹാബ് ബായിക്കര, സഈദ് ലിമാക്സ്, നാസർ മഞ്ചേശ്വരം, ഫയാസ് കുഞ്ചത്തൂർ, റഫ്‌നാസ് അജീനടുക്ക, ഹാരിസ്ചൂരി എന്നിവർ സംബന്ധിച്ചു.മൊയ്‌തീൻ ചെർക്കള നന്ദിയും പറഞ്ഞു.