കെ.പി.എഫ്.ക്യു കരിയർ ഗൈഡൻസ്
text_fieldsകെ.പി.എഫ്.ക്യു പ്രതിനിധികൾ വിശിഷ്ടാതിഥികൾക്കൊപ്പം
ദോഹ: കേരള ഫാർമസിസ്റ്റ് ഫോറം ഖത്തർ ഐ.ബി.പി.സിയുമായി സഹകരിച്ച് ലോകമെമ്പാടുമുള്ള ഇന്ത്യൻ ഫാർമസിസ്റ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് കാനഡയിലെ ഫാർമസിസ്റ്റ് ലൈസൻസിങ്ങിനെ കുറിച്ച് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ഐ.ബി.പി.സിയുടെ കൺവേർജിങ് കെയർ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ കാനഡയിൽ ഫാർമസിസ്റ്റ് ആയ ഡോ. അബിൻ ചന്ദ്രകുമാർ സംസാരിച്ചു. ഇന്ത്യൻ ഫാർമസിസ്റ്റുകൾക്ക് കാനഡയിലെ ജോലിസാധ്യതകളെ കുറിച്ചും അതിനുവേണ്ടിയുള്ള നടപടിക്രമങ്ങളെ കുറിച്ചും വിശദീകരിച്ചു. സൂം, ഫേസ്ബുക്ക് ലൈവ്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽകൂടി നടത്തിയ പരിപാടിയിൽ ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി നാനൂറോളം പേർ പങ്കെടുത്തു.
കെ.പി.എഫ്.ക്യൂ പ്രസിഡന്റ് അഷ്റഫ് കെ.പി അധ്യക്ഷത വഹിച്ചു. ഐ.ബി.പി.സി പ്രസിഡന്റ് ജാഫർ സാദിഖ് ഉദ്ഘാടനം നിർവഹിച്ചു. ജ്യോതി ജയപാൽ മോഡറേറ്റർ ആയി. കെ.പി.എഫ്.ക്യൂ കരിയർ വിഭാഗം ലീഡർ ജെൻസി മെഹബൂബ് നന്ദി പറഞ്ഞു. ജനറൽ സെക്രട്ടറി സുഹൈൽ കൊന്നക്കോട്ട്, സൂരജ്, ഷനീബ്, ഫാറൂഖ്, അബ്ദുസ്സലാം, അൻവർ സാദത്ത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.