Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.പി.എ.ക്യു ഖത്തർ ഓപൺ കാരംസ് ടൂർണമെന്റ്

text_fields
bookmark_border
കെ.പി.എ.ക്യു ഖത്തർ ഓപൺ കാരംസ് ടൂർണമെന്റ്
cancel
camera_alt

കെ.പി.എ.ക്യു ഖത്തർ ഓപൺ കാരംസ് ടൂർണമെന്റ് വിജയികൾ

ദോഹ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ ( കെ.പി.എ.ക്യു) സംഘടിപ്പിച്ച ‘കെ.പി.എ.ക്യു ഖത്തർ ഓപൺ കാരംസ് ടൂർണമെന്റ് 2026’ നുഐജയിലെ ലാസ ഹാളിൽ ആവേശകരമായി സമാപിച്ചു. ഉച്ചക്ക് രണ്ടു മുതൽ ആരംഭിച്ച ടൂർണമെന്റിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ടീമുകൾ പങ്കെടുത്തു.

ഡബിൾസ് വിഭാഗത്തിൽ നടന്ന മത്സരത്തിൽഅബ്ദുൽ സലാം യു.പി - ഇബ്രാഹിം സഖ്യം ചാമ്പ്യന്മാരായി. റാഷിദ് ഖാൻ - ഓംകാർ സഖ്യം രണ്ടാം സ്ഥാനവും അഹമ്മദ് മുല്ല - യാക്കൂബ് സഖ്യം മൂന്നാം സ്ഥാനവും ഇസ്മായിൽ - ഹാദി സഖ്യം നാലാം സ്ഥാനവും നേടി.

പ്രസിഡന്റ് ഷമീർ, ജനറൽ സെക്രട്ടറി ഗഫൂർ കോഴിക്കോട്, ടൂർണമെന്റ് കൺവീനർ അബ്ദുൽ റഹീം എന്നിവർ ക്യാഷ് പ്രൈസുകളും ട്രോഫികളും വിതരണം ചെയ്തു. കായികമത്സരങ്ങളിലൂടെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ.പി.എ.ക്യു ടൂർണമെന്റ് സംഘടിപ്പിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KPAQ Qatar Open Carrom Tournament Winners
Next Story