Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.​പി.​എ.​ക്യു ഈ​ദ്...

കെ.​പി.​എ.​ക്യു ഈ​ദ് ആ​ഘോ​ഷ പരിപാടികൾ സംഘടിപ്പിച്ചു

text_fields
bookmark_border
കെ.​പി.​എ.​ക്യു ഈ​ദ് ആ​ഘോ​ഷ പരിപാടികൾ സംഘടിപ്പിച്ചു
cancel
camera_alt

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ

സം​ഘ​ടി​പ്പി​ച്ച ഈ​ദ് മ​ജി​ലി​സ് പെ​രു​ന്നാ​ൾ ആ​ഘോ​ഷ

പ​രി​പാ​ടി​യി​ൽ​നി​ന്ന്

ദോ​ഹ: കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ (കെ.​പി.​എ.​ക്യു) ഈ​ദ് മ​ജി​ലി​സ് പെ​രു​ന്നാ​ൾ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ൽ ഖ​മ​ർ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ അ​പെ​ക്സ് ബോ​ഡി ഭാ​ര​വാ​ഹി​ക​ളും വി​വി​ധ ക​മ്മ്യൂ​ണി​റ്റി സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളും ക്ഷ​ണി​ക്ക​പ്പ​ട്ട അ​തി​ഥി​ക​ളും കെ.​പി.​എ.​ക്യു കു​ടും​ബാം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഫോ​മ ഖ​ത്ത​റി​ന്റെ ഗാ​യ​ക​ർ ആ​ല​പി​ച്ച സ്വാ​ഗ​ത ഗാ​ന​ത്തോ​ടെ​യാ​ണ് പ​രി​പ​ടി ആ​രം​ഭി​ച്ച​ത്. ഒ​പ്പ​ന, കോ​ൽ​ക്ക​ളി, ഡാ​ൻ​സ് തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

തു​ട​ർ​ന്നു ന​ട​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കാ​ലി​ക്ക​റ്റ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ര​ഹാം ജോ​സ​ഫ്, ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​റ​ഹ്മാ​ൻ, ഐ.​ബി.​പി.​സി പ്ര​സി​ഡ​ന്റ് താ​ഹ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി ചേ​ർ​ന്ന് ജൂ​ൺ 19 ന് ​ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്റെ​യും ജൂ​ൺ 26 ന് ​ന​ട​ക്കു​ന്ന കാ​രം​സ് ടൂ​ർ​ണ്ണ​മെ​ന്റി​ന്റെ​യും പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും ന​ട​ന്നു. തു​ട​ർ​ന്ന് ഫോ​മ ഖ​ത്ത​റി​ന്റെ ഗാ​യ​ക​ൾ അ​ണി​യി​ച്ചൊ​രു​ക്കി​യ സം​ഗീ​ത​വി​രു​ന്ന് ശ്ര​ദ്ധേ​യ​മാ​യി. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ക​ലാ​കാ​ര​ന്മാ​ർ​ക്കു​ള​ള ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ് കെ.​പി. ഷ​മീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കാ​ലി​ക്ക​റ്റ്, ട്ര​ഷ​റ​ർ ഷൗ​ക്ക​ത്ത്, പ്രോ​ഗ്രം ക​ൺ​വീ​ന​ർ അ​ബ്ദു​ൽ റ​ഹീം എ​ന്നി​വ​രും മ​റ്റ് ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid celebrationprogramsgulfqatar​
News Summary - K.P.A.Q. organized Eid celebration programs
Next Story