കെ.പി.എ.ക്യു യാത്രയയപ്പ് നൽകി
text_fieldsഅഭിക് െടറിലിന് കെ.പി.എ.ക്യു ഉപഹാരം കൈമാറുന്നു
ദോഹ: ജോലി ആവശ്യാർഥം ബ്രിട്ടനിലേക്ക് പോകുന്ന കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഫുട്ബാൾ ടീം അംഗവും സംഘാടകനുമായ അഭിക് ടറിലിന് ഹൃദ്യമായ യാത്രയയപ്പ് നൽകി. അൽ സഹീം ഹാളിൽ ചേർന്ന ചടങ്ങിൽ പ്രസിഡൻറ് വാസു വാണിമേൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ് , ട്രഷറർ പി.കെ..അബ്ദുൽ റഹീം, അൈഡ്വസറി ബോർഡ് അംഗം കെ.പി. ഷമീർ സ്പോർട്സ് വിങ് കോഓഡിനേറ്റർ സലീം എന്നിവർ സംസാരിച്ചു. ഫുട്ബാൾ രംഗത്ത് തനിക്കു നൽകിയ അവസരങ്ങൾക്കും ഊഷ്മള യാത്രയയപ്പ് ചടങ്ങിനും മറുപടി പ്രസംഗത്തിൽ അഭിക് ടെറിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി. കെ.പി.എ.ക്യുവിെൻറ ഉപഹാരങ്ങൾ ഭാരവാഹികളും എക്സി. അംഗങ്ങളും ചേർന്ന് അഭിക് ടെറിലിന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

