Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലുശ്ശേരി സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
abdul majeed
cancel

ദോഹ: ബാലുശ്ശേരി ഉണ്ണിക്കുളം കരിയാത്തൻ കാവ് സ്വദേശി ചീപ്പാറ അബ്ദുൽ മജീദ് (62) ഹൃദയാഘാതത്തെ തുടർന്ന്​ ഖത്തറിൽ മരിച്ചു. സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു.

റയ്യാനിലെ താമസ സ്​ഥലത്തുവെച്ച്​ വ്യാഴാഴ്​ച രാവിലെ ഹൃദയാഘാതമുണ്ടായതിനു പിന്നാലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. റസീനയാണ്​ ഭാര്യ. മക്കൾ: ഡോ. അഫ്സന, ആദിൽ. മരുമകൻ: ഡോ. അർഷാദ്​ വി.പി. സഹോദരങ്ങൾ: അസ്സൻകോയ, മറിയം, നഫീസ, ഖദീജ.

കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഞായറാഴ്​ച രാത്രി 7.25ന്​ ദോഹയിൽ നിന്നുള്ള ഖത്തർ എയർവേസിൽ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും. തിങ്കളാഴ്​ച രാവിലെ ഏഴിന് ശിവപുരം മഹല്ല്​ ജുമാമസ്​ജിദിലാണ്​ ഖബറടക്കം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kozhikode native died in Qatar
Next Story