Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോഴിക്കോട് സ്വദേശി...

കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
abdul latheef 78970
cancel

ദോഹ: കോഴിക്കോട് കല്ലായി മൻകുഴിയിൽ പറമ്പ് അബ്ദുൽ ലത്തീഫ് (52) ഹൃദയാ​ഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി. കഴിഞ്ഞ ദിവസം ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. ചേവായൂർ എണ്ണമ്പാലത്ത് താമസിക്കുന്ന അബ്ദുൽ ലത്തീഫിന്‍റെ മൃതദേഹം വെള്ളിയാഴ്ച പുലർച്ചെയോടെ നാട്ടിലെത്തിക്കും. 28 വർഷമായി ഖത്തറിൽ അമീരി ദിവാനിയിൽ ജോലിചെയ്യുകയായിരുന്നു. ഭാര്യ: സജ്ന. മക്കൾ: ലിമ്മി, മർബ മാസൂക്ക, രഹന.

പരേതരായ മൻകുഴിയിൽ പറമ്പിൽ മായിൻ, നഫീസ എന്നിവർ മാതാപിതാക്കളാണ്. സഹോദരങ്ങൾ: ഹർഷാദ്, ഷെരീഫ, നജ്മ, സൈഫുനിസ്സ.

മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതായി കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - kozhikode native died in Qatar
Next Story