ഗ്രാൻഡ് മാളിൽ കോഴിക്കോടൻ ഹൽവ ഫെസ്റ്റിന് തുടക്കം
text_fieldsഗ്രാൻഡ് മാളിൽ കോഴിക്കോടൻ ഹൽവ ഫെസ്റ്റ് റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, സി.ഇ.ഒ നിഥിൽ, സി.ഒ.ഒ ഹരീഷ്, ജനറൽ മാനേജർ അജിത് കുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ
സൂരജ് എന്നിവർ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ഖത്തറിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും കോഴിക്കോടൻ ഹൽവ ഫെസ്റ്റിന് തുടക്കം. ഒക്ടോബർ 20 വരെ നടക്കുന്ന ഫെസ്റ്റിൽ കോഴിക്കോടിന്റെ സമ്പന്നമായ രുചി പാരമ്പര്യം വിളിച്ചോതുന്ന വിവിധതരം ഹൽവകൾ ആകർഷകമായ വിലയിൽ ലഭ്യമാണ്.
റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, സി.ഇ.ഒ നിഥിൽ, സി.ഒ.ഒ ഹരീഷ്, ജനറൽ മാനേജർ അജിത് കുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ സൂരജ് എന്നിവർ മറ്റു മുതിർന്ന മാനേജർമാരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചു.ഗോതമ്പ്, അരി, പച്ചമുളക്, തേൻ, ചക്ക, തണ്ണിമത്തൻ, ബദാം, സ്ട്രോബെറി, ഇളനീർ, പൈനാപ്പിൾ, മസാല, മാമ്പഴം, പഴം, നെയ്യ് എന്നിവയുടെ രുചികളിലുള്ള ഹൽവകളും സ്പെഷ്യൽ ഹൽവ ഇനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഗ്രാൻഡിന്റെ 13-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എല്ലാ വിഭാഗങ്ങളിലുമുള്ള ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളും ലഭ്യമാണ്. കോഴിക്കോടിന്റെ തനത് മധുരം ആസ്വദിക്കാൻ ഉപഭോക്താക്കളെയും കുടുംബങ്ങളെയും അടുത്തുള്ള ഗ്രാൻഡ് ഔട്ട്‌ലെറ്റിലേക്ക് സ്വാഗതം ചെയ്യുന്നതായി മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

