Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമൂ​ന്ന്​...

മൂ​ന്ന്​ പ്ര​വാ​സി​ക​ൾ​ക്കു​കൂ​ടി

text_fields
bookmark_border
മൂ​ന്ന്​ പ്ര​വാ​സി​ക​ൾ​ക്കു​കൂ​ടി
cancel

ദോഹ: ഖത്തറിൽ മൂന്നുപ്രവാസികൾക്കുകൂടി തിങ്കളാഴ്​ച കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. ഇതോടെ, വിദേശികളും സ്വദേശി കളുമായ ആകെ രോഗബാധിതരുടെ എണ്ണം 18 ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്​ച രോഗം സ്​ഥിരീകരിച്ച മൂ ന്ന്​ വിദേശികളിൽനിന്നാണ്​ പുതുതായി മൂന്നുപേർക്കുകൂടി ഇന്നലെ രോഗം ബാധിച്ചിരിക്കുന്നത്​. ഇവരെല്ലാം ദോഹയില െ സെൻട്രൽ മാർക്കറ്റിലെയും ​ൈഹപ്പർമാർക്കറ്റിലെയും ആളുകളാണ്​. ഇതോടെ, കോവിഡ്-19 വൈറസ്​ പൊതുസമൂഹത്തിലേക്ക്​ പട ർന്നിട്ടുണ്ടെന്ന്​ വ്യക്തമായതായും എന്നാൽ ഇപ്പോൾ രോഗബാധിതർ പരിമിതമാണെന്നും ഇത്​ നല്ല സൂചനയാണെന്നും മന്ത്രാലയം അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുവരെ രാജ്യത്ത്​ കോവിഡ്​ ബാധിച്ചവരിൽ ആരും മരിച്ചിട്ടില്ലെന്നും വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതി​െര കർശനനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്​.

പുതുതായി രോഗം ബാധിച്ചവരുമായി ബന്ധ​പ്പെടാൻ സാധ്യതയുള്ള നൂറുകണക്കിന്​ ആളുകളെ മന്ത്രാലയം കർശനപരിശോധനക്ക്​ വിധേയരാക്കിയിട്ടുണ്ട്​. രോഗം ബാധിച്ച ഇടമായ ഹോൾസെയിൽ മാർക്കറ്റ്​ അടച്ചുപൂട്ടി അണുനശീകരണം നടത്തി. രോഗികളുമായി സമ്പർക്കം പുലർത്തിയെന്ന്​ കരുതുന്നവരെയൊക്കെ പരിശോധനക്ക്​ വിധേയരാക്കുന്നുമുണ്ട്​. ഇവർക്ക്​ രോഗബാധ ഉണ്ടായിട്ടില്ലെന്ന്​ അറിയാൻ ക്വാറ​ൈൻറൻ നടത്തിയിട്ടുമുണ്ട്​. രോഗബാധിതരെയൊക്കെ സാംക്രമിക രോഗ ചികിത്സകേന്ദ്രത്തിൽ കരുതൽവാസത്തിലാണ്​. പൊതുസമൂഹത്തിലേക്കും വൈറസ്​ പടർന്നതോടെ ജനങ്ങൾ കൂടുതൽ ജാഗ്രതപാലിക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും അധികൃതർ അറിയിച്ചു. രോഗബാധ തടയാൻ മന്ത്രാലയം പഴുതടച്ച നടപടികൾ സ്വീകരിച്ചിട്ടുണ്ട്​.

രോഗവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാൻ 24 മണിക്കൂറും ​പ്രവർത്തിക്കുന്ന ഹോട്ട്​ലൈൻ നമ്പർ പ്രവർത്തിക്കുന്നുണ്ട്​. നമ്പർ: 16000.
അതിനിടെ ഇന്ത്യയടക്കമുള്ള 14 രാജ്യക്കാർക്കുള്ള താൽക്കാലിക യാത്രാവിലക്ക്​ തിങ്കളാഴ്​ച മുതൽ നിലവിൽ വന്നു. എല്ലാതരം വിസക്കാർക്കും ഇത്​ ബാധകമാണ്​. നേരത്തേ ടിക്കറ്റ്​ ബുക്ക്​ ചെയ്​തവർക്ക്​ പൂർണമായും പണം തിരിച്ചുനൽകുമെന്ന്​ വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്​.
രോഗബാധയു​െട പശ്ചാത്തലത്തിൽ മാർച്ച്​ 10 മുതൽ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്​ഥാപനങ്ങളും അടച്ചിടാനും തീരുമാനമായിട്ടുണ്ട്​.

ഇ​ന്ത്യ​ക്കാ​ർ​ക്ക്​ യാ​ത്രാ​വി​ല​ക്ക്​ നി​ല​വി​ൽ വ​ന്നു
ദോ​ഹ: ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഖ​ത്ത​ർ ഏ​ർ​പ്പെ​ടു​ത്തി​യ താ​ൽ​ക്കാ​ലി​ക യാ​ത്രാ​വി​ല​ക്ക്​ തി​ങ്ക​ളാ​ഴ്​​ച നി​ല​വി​ൽ വ​ന്നു. കോ​വി​ഡ്-19 സ്​​ഥി​രീ​ക​രി​ക്ക​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള 14 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കാ​ണ്​​ ഖ​ത്ത​ർ താ​ൽ​ക്കാ​ലി​ക യാ​ത്രാ​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഓ​ൺ​അ​റൈ​വ​ൽ വി​സ​യി​ൽ എ​ത്തു​ന്ന​വ​ർ, റെ​സി​ഡ​ൻ​സ്​ പെ​ർ​മി​റ്റ്​ ഉ​ള്ള​വ​ർ, വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ ഉ​ള്ള​വ​ർ, താ​ൽ​ക്കാ​ലി​ക സ​ന്ദ​ർ​ശ​ക​ർ എ​ന്നി​വ​ർ​ക്കൊ​ക്കെ നി​രോ​ധ​നം ബാ​ധ​ക​മാ​ണ്. ബം​ഗ്ലാ​ദേ​ശ്, ചൈ​ന, ഈ​ജി​പ്​​ത്, ഇ​റാ​ൻ, ഇ​റാ​ഖ്, ല​ബ​നാ​ൻ, നേ​പ്പാ​ൾ, പാ​കി​സ്​​താ​ൻ, ഫി​ലി​പ്പീ​ൻ​സ്, സൗ​ത്ത്​​​കൊ​റി​യ, ശ്രീ​ല​ങ്ക, സി​റി​യ, താ​യ്​​ല​ൻ​ഡ്​​ എ​ന്നീ രാ​ജ്യ​ക്കാ​ർ​ക്കും ഖ​ത്ത​ർ താ​ൽ​ക്കാ​ലി​ക യാ​ത്ര​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf news#Covid19
News Summary - kovid-qatar-gulf news
Next Story