കെഫാഖ് വാർഷികാഘോഷം
text_fieldsകൊട്ടാരക്കര പ്രവാസി അസോസിയേഷൻ വാർഷികാഘോഷം എംബസി സെക്കൻഡ്
സെക്രട്ടറി ബിന്ദു എൻ. നായർ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: കൊട്ടാരക്കര പ്രവാസി അസോസിയേഷൻ -കെഫാഖ് ആറാമത് വാർഷികം ‘കിരണം 2025’ ഇന്ത്യൻ കൾചറൽ സെന്റർ അശോക ഹാളിൽ നടന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ. നായർ ഉദ്ഘാടനം ചെയ്തു. കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, മാനേജിങ് അംഗം രവീന്ദ്ര പ്രസാദ് സുബ്രഹ്മണ്യം എന്നിവരെ കെഫാഖ് ആദരിച്ചു. കെഫാഖ് ജനറൽ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ അനിൽ കുമാർ, വൈസ് പ്രസിഡന്റ് ബിജു പി. ജോൺ, ജോ. സെക്രട്ടറി സിബി മാത്യു, വനിതാ ഫോറം കൺവീനർ ആൻസി രാജീവ്, പ്രോഗ്രാം ജനറൽ കൺവീനേഴ്സ് ഷാജി കരിക്കം, ടിൻസി ജോബി മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോബിൻ പണിക്കർ, ദിപു സത്യരാജ്, ജോജിൻ ജേക്കബ്, ആശിഷ് മാത്യു , അനീഷ് തോമസ് ,ബെന്നി പ്ലാപ്പള്ളി, ജലു അമ്പാടിയിൽ, ശരത് കുമാർ, റിഞ്ചു അലക്സ്, ജേക്കബ് ബാബു, സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്രിക്കറ്റ് ലീഗ് മത്സര വിജയികൾക്കുള്ള സമ്മാനവിതരണം നടന്നു. ചുരിക ബാൻഡിന്റെ നൃത്തനൃത്യങ്ങളും സംഗീതനിശയും കിരണം ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.

