കൂറ്റനാട് മഹല്ല് ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsകൂറ്റനാട് മഹല്ല് കൂട്ടായ്മ ജനറൽ ബോഡിയോഗത്തിൽ അഷ്റഫ് പി.എ നാസർ സംസാരിക്കുന്നു
ദോഹ: പാലക്കാട് ജില്ലയിലെ കൂറ്റനാട് മഹല്ല് നിവാസികളുടെ കൂട്ടായ്മ ജനറൽ ബോഡി യോഗം ചേർന്നു. എ.വി. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. 1977ൽ രൂപവത്കൃതമായ മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ ചികിത്സാ സഹായം, പെൻഷൻ, മെഡിക്കൽ ക്യാമ്പ് തുടങ്ങിയ സേവനങ്ങൾ നടത്തുന്നുണ്ട്. മുൻ ഖത്തർ പ്രവാസികളായ മഹല്ല് അംഗങ്ങളിൽ അർഹരായവർക്ക് പെൻഷൻ നൽകുന്ന പദ്ധതിയും നടത്തുന്നുണ്ട്. അബ്ദുൽ കാദർ എ.വി, ശറഫുദ്ദീൻ, ജലീൽ വട്ടേനാട്, അഫ്സൽ കരീം, ഇക്ബാൽ, സുലൈമാൻ, നജീബ് അബൂബക്കർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ബഷീർ കെ.വി (ചെയ), എ.വി. അബ്ദുൽ ജലീൽ (പ്രസി), അഷ്റഫ് പി.എ. നാസർ (ജന. സെക്ര), സകീർ വി.പി. (ട്രഷ), കബീർ കെ.വി, ഷാജി എ.വി (വൈസ് പ്രസി), ശറഫുദ്ദീൻ (ജോ. ട്രഷ.), ഷൗക്കത്ത്, ഷിഹാബ് (ജോ. സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

