കൂറ്റനാട് മഹല്ല് ഇഫ്താർ
text_fieldsകൂറ്റനാട് മഹല്ല് കൂട്ടായ്മ ഇഫ്താർ സംഗമത്തിൽ മുഹമ്മദ്
മുസ്തഫ ലത്തീഫി സംസാരിക്കുന്നു.
ദോഹ: മാനവികതയുടെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശം പകർന്ന് പാലക്കാട് ജില്ലയിലെ കൂറ്റനാട് മഹല്ല് കൂട്ടായ്മയുടെ ഇഫ്താർ മീറ്റും, കുടുംബ സംഗമവും.
250ലേറെ പേർ പങ്കെടുത്ത സംഗമത്തിൽ ജനറൽ സെക്രട്ടറി അഷറഫ് പി.എ. നാസർ സ്വാഗതം പറഞ്ഞു. വിശുദ്ധ റമദാനിന്റെ മഹത്വങ്ങൾ എന്ന വിഷയത്തിൽ മുഹമ്മദ് മുസ്തഫ ലത്തീഫി പ്രഭാഷണം നടത്തി. പ്രസിഡന്റ് എ.വി. ജലീൽ അധ്യക്ഷത വഹിച്ചു. മഹല്ല് കൂട്ടായ്മ ചെയർമാൻ കെ.വി. ബഷീർ ആശംസ നേർന്നു.
ട്രഷർ ഷറഫുദ്ദീൻ, ഷാജി. എ.വി, അനസ് വാവനൂർ, ഷാഹിദ്, ഷാജി തൊഴുക്കാട്, ജലീൽ വട്ടേനാട്, ഷെമീർ. വി.പി, ഷിഹാബ്, അഫ്സൽ കരീം, ടി.കെ. ഷമീർ, എ.വി. അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി.

