Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫി​ഫ...

ഫി​ഫ വ​ള​ന്റി​യ​ർ​മാ​ർ​ക്ക് ആ​ദ​ര​മാ​യി കെ.​എം.​സി.​സി​യു​ടെ ‘സ​ല്യൂ​ട്ട് ഖ​ത്ത​ർ’

text_fields
bookmark_border
ഫി​ഫ വ​ള​ന്റി​യ​ർ​മാ​ർ​ക്ക് ആ​ദ​ര​മാ​യി കെ.​എം.​സി.​സി​യു​ടെ ‘സ​ല്യൂ​ട്ട് ഖ​ത്ത​ർ’
cancel
camera_alt

ലോ​ക​ക​പ്പ് വ​ള​ന്റി​യ​ർ​മാ​ർ​ക്ക് ആ​ദ​ര​മാ​യി കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ‘സ​ല്യൂ​ട്ട് ഖ​ത്ത​ർ’

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക് മി​ത്ത​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പി​ന് വ​ള​ന്റി​യ​റാ​യി പ്ര​വ​ർ​ത്തി​ച്ച കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രെ ഖ​ത്ത​ർ സം​സ്ഥാ​ന ക​മ്മി​റ്റി ആ​ദ​രി​ച്ചു. ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ‘സ​ല്യൂ​ട്ട് ഖ​ത്ത​ർ’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക് മി​ത്ത​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. 20,000ത്തോ​ളം ഫി​ഫ വ​ള​ന്റി​യ​ർ​മാ​രി​ൽ 5000ത്തോ​ളം പേ​ർ ഇ​ന്ത്യ​ക്കാ​ർ ആ​ണെ​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യി ദീ​പ​ക് മി​ത്ത​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ വ​ള​ന്റി​യ​ർ​മാ​ർ ഈ ​ലോ​ക​ക​പ്പ് വേ​ള​യി​ൽ ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ രാ​ജ്യ​ത്തി​ന് അ​ഭി​മാ​നി​ക്ക​ത്ത​ക്ക​താ​ണ്. ഫി​ഫ വ​ള​ന്റി​യ​ർ സ്ട്രാ​റ്റ​ജി മാ​നേ​ജ​ർ നാ​സ​ർ അ​ൽ മു​ഗൈ​സി​ബ്, മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ആ​യി​ഷ മ​സൂ​ദ്, ഖ​ത്ത​റി​ലെ എ​ട്ട് സ്റ്റേ​ഡി​യ​ങ്ങ​ൾ​ക്ക് ഇ​രി​പ്പി​ട​ങ്ങ​ളും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ കോ​സ്റ്റ​ൽ ഗ്രൂ​പ്പി​ന്റെ ഉ​ട​മ നി​ഷാ​ദ് അ​സീം, ഐ.​സി.​ബി.​എ​ഫ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് വി​നോ​ദ് വി. ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ അ​തി​ഥി​ക​ളാ​യി​രു​ന്നു.

ഫി​ഫ ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ന്ത്യ​ൻ വ​ള​ന്റി​യ​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​നം ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും അ​തി​ൽ വ​നി​ത​ക​ൾ അ​ട​ക്ക​മു​ള്ള കെ.​എം.​സി.​സി​യു​ടെ ഇ​ത്ര​യേ​റെ വ​ള​ന്റി​യ​ർ​മാ​ർ പ​ങ്കെ​ടു​ത്ത​ത് ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്നു​വെ​ന്നും നാ​സ​ർ മു​ഗൈ​സി​ബ് പ​റ​ഞ്ഞു. വ​ള​ന്റി​യ​ർ​മാ​രെ ആ​ദ​രി​ക്കാ​ൻ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച കെ.​എം.​സി.​സി​യെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ഖ​ത്ത​ർ പോ​ലു​ള്ള ചെ​റു​രാ​ജ്യ​ത്ത് ലോ​ക​ക​പ്പ് അ​ര​ങ്ങേ​റു​മ്പോ​ൾ അ​തി​ന്റെ ഭാ​ഗ​മാ​വു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത ഇ​ന്ത്യ​ക്കാ​രാ​യ വ​ള​ന്റി​യ​ർ​മാ​രെ ആ​യി​ഷ മ​സൂ​ദ് അ​ഭി​ന​ന്ദി​ച്ചു.

പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ക​മ്പി​ൽ മ​മ്മു​വി​ന് ച​ട​ങ്ങി​ൽ അം​ബാ​സ​ഡ​ർ മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. സ്നേ​ഹ​സു​ര​ക്ഷ പ​ദ്ധ​തി ചെ​യ​ർ​മാ​ൻ എം.​ടി.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി, നീ​തി​ഭ​ദ്ര ചെ​യ​ർ​മാ​ൻ അ​ഡ്വ. ജാ​ഫ​ർ ഖാ​ൻ, കെ.​എം.​സി.​സി ഓ​ൺ​ലൈ​ൻ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ന് സ്വ​ന്ത​മാ​യി ആ​പ് നി​ർ​മി​ച്ചു​ന​ൽ​കി​യ ഐ.​ടി വി​ങ് ചെ​യ​ർ​മാ​ൻ അ​നീ​സ് ന​രി​പ്പ​റ്റ, മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ അ​ൽ ഇ​ഹ്‌​സാ​ൻ മ​യ്യി​ത്ത് പ​രി​പാ​ല​ന ക​മ്മി​റ്റി, സ്പോ​ർ​ട്സ് വി​ങ്, ധി​ഷ​ണ, മീ​ഡി​യ വി​ങ് എ​ന്നീ സ​ബ് ക​മ്മി​റ്റി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഫി​ഫ ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ച അ​ൻ​വ​ർ സാ​ദ​ത്ത്, റാ​ഷി​ദ് മ​ഹ്‌​മൂ​ദ്‌ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. കെ.​എം.​സി.​സി അം​ഗ​ങ്ങ​ളാ​യ അ​ഞ്ഞൂ​റോ​ളം വ​ള​ന്റി​യ​ർ​മാ​ർ ആ​ണ് ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് ന​രി​ക്കു​നി സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് എ​സ്.​എ.​എം. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​എ. ക​രീം, എ.​വി.​എ. ബ​ക്ക​ർ, കെ.​പി. ഹാ​രി​സ്, ഫൈ​സ​ൽ അ​രോ​മ, പി.​കെ. മു​സ്ത​ഫ ഹാ​ജി, സ്റ്റാ​ർ മു​സ്ത​ഫ എ​ല​ത്തൂ​ർ, റ​ഈ​സ് അ​ലി, കോ​യ കൊ​ണ്ടോ​ട്ടി, അ​ഷ്റ​ഫ് ക​ന​വ​ത്ത് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങ് നി​യ​ന്ത്രി​ച്ചു. 98.6 എ​ഫ്.​എം റേ​ഡി​യോ മ​ല​യാ​ളം പ്ര​തി​നി​ധി നൗ​ഫ​ൽ അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ, റേ​ഡി​യോ സു​നോ ന്യൂ​സ് എ​ഡി​റ്റ​ർ നി​സ, കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ എം.​പി. മു​ഹ​മ്മ​ദ് ഷാ​ഫി ഹാ​ജി, അം​ഗ​ങ്ങ​ളാ​യ ഇ​സ്മ​യി​ൽ ഹാ​ജി വെ​ങ്ങ​ശ്ശേ​രി, സ​ലീം നാ​ല​ക​ത്ത് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. ട്ര​ഷ​റ​ർ കെ.​പി. മു​ഹ​മ്മ​ദ​ലി ഹാ​ജി ന​ന്ദി പ​റ​ഞ്ഞു. മു​ജീ​ബ് ദേ​വ​ർ​കോ​വി​ൽ, സി​ദ്ദീ​ഖ് വാ​ഴ​ക്കാ​ട്, മു​ഹ​മ്മ​ദ​ലി തി​രു​വ​മ്പാ​ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ള​ന്റി​യ​ർ സം​ഘം സ​ദ​സ്സ് നി​യ​ന്ത്രി​ച്ചു.

വ​ള​ന്റി​യ​ർ​മാ​രെ ആ​ദ​രി​ച്ചു

ദോ​ഹ: ഖ​ത്ത​റി​ലെ ഫി​ഫ ലോ​ക​ക​പ്പി​ല്‍ വ​ള​ന്റി​യ​ർ​മാ​രാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള​വ​രെ ഖ​ത്ത​ർ കെ.​എം.​സി.​സി പ​ട​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​ദ​രി​ച്ചു.

തു​മാ​മ​യി​ലു​ള്ള കെ.​എം.​സി.​സി ഹാ​ളി​ൽ ഖ​ത്ത​ർ കെ.​എം.​സി.​സി ‌പ്ര​സി​ഡ​ന്റ് എ​സ്‌.​എ.​എം. ബ​ഷീ​ർ മൊ​മെ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. കെ.​എം.​സി.​സി ‌പ​ട​ന്ന പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബീ മാ​ർ​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​വി. അ​ഷ്‌​റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​വി. റാ​ഷി​ദ്, എ.​വി. അ​നീ​സ്‌, എ.​എം. ഇ​ഖ്ബാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​കെ.​സി. സി​റാ​ജ്, സു​ല്ഫ​ത് താ​ഹ, ഷ​ജ്ന അ​ബ്ദു​ൽ നാ​സ​ർ, സു​ഹൈ​ർ ഇ​സ്മാ​യി​ൽ, ബി.​സി. സു​ഹൈ​ൽ, ന​ഷാ​ത് മൊ​യ്‌​ദീ​ൻ, ഷ​മീം മൈ​ലാ​ഞ്ചി എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ജോ​യ​ന്റ് സെ​ക്ര​ട്ട​റി സു​ഫൈ​ജ്‌ ന​ന്ദി പ​റ​ഞ്ഞു.


ലോ​ക​ക​പ്പി​ല്‍ വ​ള​ന്റി​യ​ർ​മാ​രാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള​വ​രെ

ഖ​ത്ത​ർ കെ.​എം.​സി.​സി പ​ട​ന്ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​ദ​രി​ച്ച​പ്പോ​ൾ



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCFIFA volunteers
News Summary - KMCC's honored FIFA volunteers
Next Story