ഹജ്ജ് യാത്രികർക്ക് കെ.എം.സി.സി യാത്രയയപ്പ്
text_fieldsകെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ ഹജ്ജ് യാത്രികർക്കുള്ള യാത്രയയപ്പ് സംഗമത്തിന്റെ ഉദ്ഘാടനം സംസ്ഥാന ഉപദേശക സമിതി ചെയർമാൻ എം.പി. ഷാഫി ഹാജി നിർവഹിക്കുന്നു
ദോഹ: ഹജ്ജ് കർമത്തിന് പുറപ്പെടുന്ന കെ.എം.സി.സി നേതാക്കൾ വിവിധ ഭാരവാഹികൾ കുടുംബങ്ങൾ ഉൾപ്പടെയുള്ളവർക്ക് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു. ഉപദേശക സമിതി ചെയർമാൻ എം.പി ഷാഫി ഹാജി ഉദ്ഘാടനം നിർവഹിച്ചു.
ഇസ്ലാമിക വിശ്വാസകർമങ്ങളുടെ മുഴുവൻ ലക്ഷ്യവും ആശയവും സന്നിവേശിക്കപ്പെട്ട കർമമാണ് ഹജ്ജ് എന്നും ത്യാഗ സഹനങ്ങളെ സ്മരിക്കുന്നതിനൊപ്പം സർവ സമർപ്പണം ചെയ്യലാണ് പഠിപ്പിക്കുന്നത് എന്ന് ഹജ്ജ് സന്ദേശ പ്രസംഗത്തിൽ മുനീർ സലഫി ഉദ്ബോധിപ്പിച്ചു. ശരീഫ് ദാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രവാസി ഹജ്ജ് യാത്രികരുടെ പാസ്പോർട്ട് ഹാജറാക്കൽ തുടങ്ങിയ വിഷയങ്ങളിൽ കെ.എം.സി.സി നടത്തിയ ഇടപെടലിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിഭിന്നമായി ഏറെ സമയം നീട്ടി കിട്ടിയ സന്തോഷവും സംഗമത്തിൽ പങ്കെടുത്തവർ പങ്കുവെച്ചു.
അതിനുവേണ്ടി പരിശ്രമിച്ച ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ സേവനത്തെ പ്രശംസിച്ചു. ഉപദേശകസമിതി ഭാരവാഹികളായ എസ്.എ.എം. ബഷീർ, അബ്ദുന്നാസർ നാച്ചി സംസ്ഥാന വൈസ് പ്രസിഡന്റ് അജ്മൽനബീൽ, ഡോ. ബഹാഉദ്ദീൻ ഹുദവി സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് അധ്യക്ഷതവഹിച്ചു.
ആക്ടിങ് സെക്രട്ടറി താഹിർ താഹക്കുട്ടി സ്വാഗതവും സെക്രട്ടറി അലി മൊറയൂർ നന്ദിയും പറഞ്ഞു. ജുനൈദ് ഇടക്കഴിയൂർ ഖിറാഅത്ത് നിർവഹിച്ചു. ഭാരവാഹികളായ പി.കെ. അബ്ദു റഹീം, ടി.ടി.കെ. ബഷീർ, ആദം കുഞ്ഞി, സിദ്ദീഖ് വാഴക്കാട്, വി.ടി.എം സാദിഖ് ,സൽമാൻ ഇളയിടം, സമീർ മുഹമ്മദ്, ഫൈസൽ കേളോത്ത്, ശംസുദ്ദീൻ വാണിമേൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

