കെ.എം.സി.സി വിമൻസ് വിങ് പാനൽ ചർച്ച സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി വിമൻസ് വിങ് സംഘടിപ്പിച്ച പാനൽ ചർച്ചയിൽനിന്ന്
ദോഹ: ‘മാതാപിതാക്കൾക്ക് കുട്ടികളോടുള്ള സമീപനം’ എന്ന വിഷയത്തിൽ കെ.എം.സി.സി ഖത്തർ വിമൻസ് വിങ് പാനൽ ഡിസ്കഷൻ സംഘടിപ്പിച്ചു.
കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ വിമൻസ് വിങ് പ്രസിഡന്റ് സമീറ അബ്ദുൽ നാസറിന്റെ അധ്യക്ഷതയിൽ കെ.എം.സി.സി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു.
ഉത്തമ സമൂഹത്തിന്റെ സൃഷ്ടിപ്പിന് ഉദാത്തമായ തലമുറ അനിവാര്യമാണെന്നും ഇതിന് രക്ഷാകർതൃത്വം ഒരു പ്രധാന ഘടകമാണെന്നും പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു. കുട്ടികളുടെയും കൗമാരക്കാരുടെയും വ്യക്തിത്വ വികസനവും അതോടൊപ്പം നേരിടേണ്ടിവരുന്ന സങ്കീർണ പ്രതിസന്ധികളും പൊതുവായ സംശയങ്ങളും കുട്ടികളെ ഫലപ്രദമായി വളർത്തുന്നതിനെക്കുറിച്ചുള്ള നേർവഴികൾ എന്തൊക്കെയാണെന്നും ചർച്ച ചെയ്തു.
കുട്ടികളുമായി അകന്നു കഴിയേണ്ടിവരുന്ന പ്രവാസി രക്ഷിതാക്കളുടെ പ്രശ്നങ്ങളും ചർച്ച ചെയ്തു. പ്രശസ്ത മാനസികാരോഗ്യ വിദഗ്ധ ചിഞ്ചു മംഗലത്തിൽ, ഖത്തർ പേരന്റിം നെറ്റ്വർക്ക് ഫൗണ്ടർ ഗൗരീ ശങ്കർ, അഡ്വ. റുക്സാന സുബൈർ എന്നിവർ സംബന്ധിച്ചു.
വിമൻസ് വിങ് ജനറൽ സെക്രട്ടറി സലീന കൂലത്ത് മോഡറേറ്ററായി. സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത്, ട്രഷറർ പി.എസ്.എം ഹുസൈൻ എന്നിവർ സംസാരിച്ചു. വിമൻസ് വിങ് സെക്രട്ടറി താഹിറ മഹ്റൂഫ് സ്വാഗതവും ട്രഷറർ സമീറ അൻവർ നന്ദിയും പറഞ്ഞു.
സെക്രട്ടറി റുമിന ഷമീർ അവതാരകയായിരുന്നു. വിമൻസ് വിങ് വൈസ് പ്രസിഡന്റുമാരായ ഡോ. നിഷ ഫാത്തിമ, ഡോ. ബുഷ്റ അൻവർ, ബസ്മ സത്താർ, ചെയർപേഴ്സൻ മൈമൂന സൈനുദ്ദീൻ തങ്ങൾ എന്നിവർ നേതൃത്വം നൽകി.
കെ.എം.സി.സി സംസ്ഥാന നേതാക്കളും വിമൻസ് വിങ് അഡ്വൈസറി ഭാരവാഹികളും എക്സിക്യൂട്ടിവ് ഭാരവാഹികളും ജില്ല-മണ്ഡലം ഭാരവാഹികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

