കെ.എം.സി.സി വനിതാ വിങ് മയ്യിത്ത് പരിപാലന പരിശീലനം
text_fieldsകെ.എം.സി.സി ഖത്തർ വനിത വിഭാഗം സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയ ഹഫ്സത്ത് ഉമറിന് ഉപഹാരം
സമ്മാനിക്കുന്നു
ദോഹ: കെ.എം.സി.സി ഖത്തർ വനിതാ വിഭാഗം വനിതകൾക്കായി മരണാനന്തര കർമങ്ങളുടെ പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. കാലിക്കറ്റ് നോട്ട്ബുക്ക് റസ്റ്റാറന്റ് ഹാളിൽ നടന്ന സെഷൻ, മരണപ്പെട്ട വ്യക്തിയോടുള്ള കുടുംബത്തിനും സമൂഹത്തിനുമുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും ബാധ്യതകളെക്കുറിച്ചും ബോധവത്കരിക്കാനും മയ്യിത്ത് പരിപാലന വിഷയവുമായി ബന്ധപ്പെട്ട് അവബോധം വളർത്താനുമുതകുന്നതായി മാറി. ഹഫ്സത്ത് ടീച്ചർ നേതൃത്വം നൽകി.
സംസ്ഥാന വനിത വിങ് പ്രസിഡന്റ് സമീറ അബ്ദുനാസർ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് മാജിത നസീർ ഖിറാഅത്തും ജനറൽ സെക്രട്ടറി സലീന കൂലത്ത് സ്വാഗതവും പറഞ്ഞു.
സെക്രട്ടറി ഡോ. നിസ്റീൻ മൊയ്തീൻ ആമുഖഭാഷണം നടത്തി. വനിത വിങ് ഭാരവാഹികളായ ബസ്മ സത്താർ, ഡോ. നിഷ ഫാത്തിമ, ഡോ. ബുഷ്റ അൻവർ, റുമീന ഷമീർ, താഹിറ മഹ്റൂഫ് എന്നിവർ നേതൃത്വം നൽകി. മറിയം ഷാഫി പ്രഭാഷക ഹഫ്സത് ഉമറിന് സ്നേഹോപഹാരം നൽകി. ട്രഷറർ സമീറ അൻവർ നന്ദി പറഞ്ഞു. മൈമൂന സൈനുദ്ദീൻ തങ്ങൾ, സാജിത മുസ്തഫ, ഫദീലാ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

