കെ.എം.സി.സി വനിത വിങ് ലീഡർഷിപ് ക്യാമ്പ്
text_fieldsകെ.എം.സി.സി വനിത വിങ് ലീഡർഷിപ് ക്യാമ്പിൽ
ഡോ. ഇസ്മായിൽ മരിതേരി സംസാരിക്കുന്നു.
ദോഹ: കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വനിത വിങ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഹെർ ഇംപാക്ട്’ ലീഡർഷിപ് ക്യാമ്പ് ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്നു. ഖത്തറിലെ കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളിൽ നേതൃത്വം വഹിക്കുന്ന വനിതകൾക്കായിരുന്നു ക്യാമ്പ്.
പ്രശസ്ത ട്രെയിനർ ഡോ. ഇസ്മായിൽ മരിതേരി ക്യാമ്പിന് നേതൃത്വം നൽകി. വനിത വിങ് പ്രസിഡൻറ് സമീറ നാസർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പി.എസ്.എം. ഹുസൈൻ, വനിതാ വിങ് ഉപദേശക സമിതി ചെയർപേഴ്സൻ മൈമൂന സൈനുദ്ദീൻ തങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി സലീന കൂളത്ത് സ്വാഗതവും, ട്രഷറർ സമീറ അൻവർ സാദത്ത് നന്ദിയും പറഞ്ഞു.
ഖത്തറിലെ പ്രവാസി വനിതകൾക്ക് വിമൻസ് വിങ്ങുമായി kmccqstatewomen@gmail.com എന്ന ഇ- മെയിൽ ഐഡിയിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

