രുചിമേളയൊരുക്കി കെ.എം.സി.സി വനിത ഫുഡ് ഫിയസ്റ്റ
text_fieldsകെ.എം.സി.സി കോഴിക്കോട് ജില്ല വനിത വിങ് സംഘടിപ്പിച്ച ഫുഡ് ഫിയസ്റ്റയിലെ വിജയികൾക്ക് സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസമദ്, റവാബി ജനറൽ മാനേജർ കണ്ണു ബക്കർ എന്നിവർ ചേർന്ന് സമ്മാനം വിതരണം ചെയ്യുന്നു
ദോഹ: കെ.എം.സി.സി ഖത്തർ കോഴിക്കോട് ജില്ല വനിത വിങ് റവാബി ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് ഇസ്ഗാവ റവാബിയിൽ ഫുഡ് ഫിയസ്റ്റ സംഘടിപ്പിച്ചു. പാചക മത്സരത്തിൽ അഞ്ചു വിഭാഗങ്ങളിലായി 50ലധികം മത്സരാർഥികൾ പങ്കെടുത്തു.
ചിക്കൻ ദം ബിരിയാണി ഇനത്തിൽ സബാനിയ ഒന്നാം സ്ഥാനവും, നഷ് വ, നസ്റിന ബാനു എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. മറ്റു വിജയികൾ: ഷമീമ, അഫ്രിൻ ഹഫീസ്, റസ്മിന ( സ്പൈസി ചട്ടിപ്പത്തിരി), ആസ്യ അബ്ദുല്ല, സഹീറ സൽമാൻ, റംല കുഞ്ഞമ്മദ് (കോഴിക്കോടൻ ടയർ പത്തിരി, ബീഫ് കറി), നദ, അഫീഫ അഹ്മദ്, ഷബ്ന (പായസം), സഫ അയ്യൂബ്, ഷാന പി.ടി, ഫാരിഷ ഷൈസാദ് (പുഡ്ഡിങ്) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരായി. ഷെഫ് സാജിദ ഷംസ്, ഷെഫ് ബിർഷാദ്, ഷെഫ് സബിൻ ഛേത്രി എന്നിവർ വിധികർത്താക്കളായിരുന്നു. 500, 300, 200 റിയാൽ ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി നൽകി.
കെ.എം.സി.സി കോഴിക്കോട് ജില്ല വനിത വിങ് പ്രസിഡന്റ് ആയിഷ നജാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസമദ് ഫുഡ് ഫിയസ്റ്റ ഉദ്ഘാടനം നിർവഹിച്ചു. റവാബി ജനറൽ മാനേജർ കണ്ണു ബക്കർ, റവാബി ഇസ്ഗാവ ബ്രാഞ്ച് മാനേജർ ജാഫർ മാമ്പിലാക്കൂൽ, ഓപറേഷനൽ മാനേജർ ജോർജ് റോബർട്ട്, മാർക്കറ്റിങ് മാനേജർ സജിത്ത് ഇ.പി, പർച്ചേസ് മാനേജർ ഇസ്മായിൽ വി, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഷിജു മലയിൽ, സംസ്ഥാന ഭാരവാഹികളായ സലിം നാലകത്ത്, പി.എസ്.എം ഹുസൈൻ, സൽമാൻ ഇളയടം, അജ്മൽ നബീൽ , ശംസുദ്ദീൻ വാണിമേൽ, താഹിർ താഹകുട്ടി, ഫൈസൽ കേളോത്, സംസ്ഥാന ഉപദേശക സമിതി അംഗങ്ങളായ നിഅ്മതുല്ല കോട്ടക്കൽ, മുസ്തഫ എലത്തൂർ, ബഷീർ ഖാൻ കൊടുവള്ളി, കോഴിക്കോട് ജില്ല പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ്, ജനറൽ സെക്രെട്ടറി അതീഖ് റഹ്മാൻ, ട്രഷറർ അജ്മൽ തെങ്ങലക്കണ്ടി, മറ്റു ഭാരവാഹികളായ നബീൽ നന്തി, ഷരീഫ് പി.സി, നവാസ് കോട്ടക്കൽ, കെ.കെ. ബഷീർ, മുജീബ് ദേവർകോവിൽ, മമ്മു ഷമ്മാസ്, റുബിനാസ് കോട്ടേടത്, സിറാജ് മാതോത്ത്, ഒ.പി. സാലിഹ് , ഷബീർ മേമുണ്ട, ഫിർദൗസ് മണിയൂർ, മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് സവാദ് വെളിയങ്കോട്, വനിത വിങ് ഭാരവാഹികളായ അസ്മ ജാഫർ, സൈഫുന്നിസ സിറാസ് , റസീന അസീസ്, നസീഹ നെല്ലൂർ , ഫർസാന ഷബ്നാസ്, റൂബി മുഹമ്മദ്, റാഹില സുബൈർ പങ്കെടുത്തു. ഷംസീന നൗഫൽ സ്വാഗതവും അതീഖ് റഹ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

