കെ.എം.സി.സി വാടാനപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ
text_fieldsകെ.എം.സി.സി വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ സംസ്ഥാന ട്രഷറർ പി.എസ്. ഹുസൈനൊപ്പം
ദോഹ: ഇസ്രായേലിന്റെ ഭീകരാക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച മഹാറാലി ലോക ശ്രദ്ധേയമാക്കുന്നതിൽ പങ്കുവഹിച്ചവരെ ഖത്തർ കെ.എം.സി.സി വാടാനപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ അനുമോദിച്ചു. സംസ്ഥാന കമ്മിറ്റി ട്രഷറർ പി.എസ് ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലീം നാലകത്ത് മുഖ്യ പ്രഭാഷണം നടത്തി. തസ്ലീം ഖാലിദ് സ്വാഗതം പറഞ്ഞു.
കെ.എ. അബ്ദുല്ല കളവൂർ അധ്യക്ഷത വഹിച്ചു. ഹ്രസ്വ സന്ദർശനത്തിനായി ദോഹയിലെത്തിയ കെ.എം.സി.സി ആദ്യകാല നേതാവും നാട്ടിക നിയോജക മണ്ഡലം-തൃശൂർ ജില്ല ഭാരവാഹിയുമായിരുന്ന പി.എം. ഖാലിദിന് സ്വീകരണവും നൽകി. പുതിയ കമ്മിറ്റി ഭാരവാഹികളായി എ.കെ. അബ്ദുൽ റസാഖ് (പ്രസി.), പി.എ. മുഹമ്മദ് ശരീഫ് (ജന. സെക്ര.), കെ.എ. അബ്ദുല്ല കളവൂർ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാർ: പി.എ. അഷ്റഫ്, പി.എ. അർഷാദ്, പി.കെ. നൗഫൽ കാസിം, പി.എസ്. സുലൈമാൻ. സെക്രട്ടറിമാർ: താഹിർ അഹമ്മദ്, ആഷിക് ഉമ്മർ, സൽമാൻ ഖാലിദ് പി.കെ, മുഹമ്മദ് ആഷിഫ് ഹുസൈൻ. എം.സി. ഹാശിം എളവള്ളി, മജീദ് കൈപ്പമംഗലം എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
തൃശൂർ ജില്ല പ്രസിഡന്റ് എൻ.ടി. നാസർ, മണലൂർ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഹാഷിം, ജനറൽ സെക്രട്ടറി എ.എച്ച്. യൂനുസ് ഹനീഫ, എ.എസ്. നസീർ, പി.എം. ഖാലിദ് വാടാനപ്പള്ളി, എ.വി. ബക്കർ മജീദ് കൈപ്പമംഗലം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

