കെ.എം.സി.സി വടകര തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തി
text_fieldsദോഹ: ഖത്തർ കെ.എം.സി.സി തലശ്ശേരി മണ്ഡലം കമ്മിറ്റി വടകര ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ വിജയാഘോഷം സംഘടിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ കതിരൂർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി അഷ്റഫ് ആറള ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ ജില്ല ട്രഷറർ ഹാഷിം മട്ടന്നൂർ, വനിത വിഭാഗം സ്റ്റേറ്റ് പ്രസിഡന്റ് സമീറ ടീച്ചർ, ജനറൽ സെക്രട്ടറി സലീന കൂലോത്ത്, ട്രഷറർ സമീറ അൻവർ, കെ.എം.സി.സി ജില്ല വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ, റഫീഖ് തുടങ്ങിയവർ സംസാരിച്ചു. സ്റ്റേറ്റ് വനിത വിഭാഗം ഉപദേശക സമിതി ചെയർപേഴ്സൻ മൈമൂന തങ്ങൾ, തലശ്ശേരി മണ്ഡലം വനിത വിഭാഗം ഭാരവാഹികൾ, സ്റ്റേറ്റ് -ജില്ല -മണ്ഡലം-പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
കുറുങ്ങോട്ട് മൂസ കേക്ക് മുറിച്ചു. ഷാഫി പറമ്പിലിന് വോട്ട് ചെയ്യാൻ ഖത്തറിൽനിന്ന് നാട്ടിൽ പോയവരെ മണ്ഡലം കമ്മിറ്റി ഷാൾ അണിയിച്ച് ആദരിച്ചു. ആഷിഖ് മാഹി ടീമിന്റെ മുട്ടിപ്പാട്ടുമുണ്ടായി. മണ്ഡലം സെക്രട്ടറി ടി.എസ്. സാലിം സ്വാഗതവും ട്രഷറർ നാസർ മല്ലാളി നന്ദിയും പറഞ്ഞു.
