കെ.എം.സി.സി യു.ഡി.എഫ് വിജയാഘോഷം
text_fieldsകെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ്,ഇൻകാസ്, കെ.എം.സി.സി തിരുവമ്പാടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന വയനാട് ലോക്സഭ മണ്ഡലം വിജയാഘോഷം
വിജയാഘോഷം
ദോഹ: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിൽ ആഘോഷവുമായി പ്രവാസികൾ. വയനാട് , പാലക്കാട് ലോക്സഭ -നിയമസഭ സീറ്റുകളിൽ ചരിത്ര ഭൂരിപക്ഷം നേടി വിജയിച്ച പ്രിയങ്ക ഗാന്ധിക്കും രാഹുൽ മാങ്കൂട്ടത്തിലിനും അഭിവാദ്യം നേർന്ന് ഖത്തർ കെ.എം.സി.സി പ്രവർത്തകർ കേക്ക് മുറിച്ച് വിജയാഘോഷം നടത്തി.
പാലക്കാട് ജില്ല ഒരുക്കിയ വിജയാഘോഷത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസമദ് ,ജനറൽ സെക്രട്ടറി സലിം നാലകത്ത് സംസാരിച്ചു. ഉപദേശക സമിതി അംഗം കെ.വി. മുഹമ്മദ്, ഒറ്റപ്പാലം മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ ഹനീഫ ബക്കർ, സംസ്ഥാന ഭാരവാഹികളായ ആദം കുഞ്ഞി , സിദ്ദീഖ് വാഴക്കാട്, താഹിർ , വി.ടി.എം. സാദിഖ് , സമീർ മുഹമ്മദ് , ശംസുദ്ദീൻ വാണിമേൽ സംബന്ധിച്ചു. പാലക്കാട് ജില്ല പ്രസിഡന്റ് പി.പി. ജാഫർ സാദിഖ്, അമീർ തലക്കശ്ശേരി, റസാഖ് ഒറ്റപ്പാലം, അസർ പള്ളിപ്പുറം, സിറാജുൽ മുനീർ, മൊയ്തീൻ കുട്ടി, നസീർ പുളിക്കൽ ചടങ്ങിന് നേതൃത്വം നൽകി.
പ്രിയങ്കാഗാന്ധിയുടെ വിജയത്തിൽ തിരുവമ്പാടി മണ്ഡലം കെ.എം.സി.സിയും ഇൻകാസും സംയുക്തമായി വിജയാഘോഷം സംഘടിപ്പിച്ചു. ഇൻകാസ് ഗ്ലോബൽ ജനറൽ സെക്രട്ടരി സിദ്ധീഖ് പുറായിൽ ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു. ഇൻകാസ് ഖത്തർ ജനറൽ സെക്രട്ടരി ബഷീർ തുവാരിക്കൽ, ഇ. എ. നാസർ, കെ.പി. സഫുവാൻ, ടി. പി. അബ്ബാസ്, സൗബിൻ ഇലഞ്ഞിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

