കെ.എം.സി.സി ടോസ്റ്റ്മാസ്റ്റേഴ്സ് ഓപൺ ഹൗസ്
text_fieldsഖത്തർ കെ.എം.സി.സി ടോസ്റ്റ്മാസ്റ്റേഴ്സ് ഓപൺ ഹൗസിൽ പങ്കെടുത്തവർ
ദോഹ: ഖത്തർ കെ.എം.സി.സി ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ഓപൺ ഹൗസും 50ാമത് യോഗവും തുമാമയിൽ നടന്നു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീർ, ജനറൽ സെക്രട്ടറി ഇൻ ചാർജ് റഈസ് അലി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ടോസ്റ്റ്മാസ്റ്റേഴ്സിൽ നിന്നും ഫൈസൽ ഹുദവി, ജയകുമാർ മേനോൻ, അതുൽ ഹർദാസ്, ഡോ. മുഹമ്മദ് ഹുദവി, ഉമർ പോത്തങ്ങോടൻ, ഡോ. സുജയിൽ കടവത്ത്, അബ്ദുൽ ഗഫൂർ ചല്ലിയിൽ, സിദ്ദീഖ് പറമ്പത്ത്, ഷഹനാസ് ബാബു, ജൗഹർ, റംഷാദ്, ജഹാംഗീർ, മുസാവിർ, മിറാസ്, അലി അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.
കെ.എം.സി.സി സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കളടക്കം നിരവധി പേർ അതിഥികളായി പരിപാടിയിൽ പങ്കെടുത്തു. മികവുറ്റ നേതൃനിരയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് കെ.എം.സി.സി ഖത്തർ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്. പ്രസംഗകല, നേതൃപാടവം, പൊതുജന സമ്പർക്കം, വ്യക്തിത്വ വികസനം എന്നിവ വികസിപ്പിക്കാൻ നേതൃപരമായ പങ്ക് നിർവഹിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

