കെ.എം.സി.സി ടോസ്റ്റ്മാസ്റ്റേഴ്സ് മീറ്റ്
text_fieldsദോഹ: ഖത്തർ കെ.എം.സി.സി ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബിന്റെ 50ാം യോഗവും ഓപൺ ഹൗസും ശനിയാഴ്ച വൈകീട്ട് ഏഴ് മണി മുതൽ തുമാമ കെ.എം.സി.സി ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീർ, ജനറൽ സെക്രട്ടറി ഇൻ ചാർജ് റഈസ് അലി തുടങ്ങിയവർ സംബന്ധിക്കും. ടോസ്റ്റ്മാസ്റ്റേഴ്സിൽ നിന്നും ഫൈസൽ ഹുദവി, ജയകുമാർ മേനോൻ, അതുൽ ഹർദാസ്, ഡോ.മുഹമ്മദ് ഹുദവി, ഉമർ പോത്തങ്ങോടൻ, സുജയിൽ കടവത്ത്, അബ്ദുൽ ഗഫൂർ ചല്ലിയിൽ, സിദ്ധിക്ക് പറമ്പത്ത്, ഷഹനാസ്, ജൗഹർ, അൻസാർ അരിമ്പ്ര, ജഹാംഗീർ, മുസാവിർ, മിറാസ്, അലി അഷ്റഫ് തുടങ്ങിയവർ വിവിധ റോളുകൾ വഹിക്കും.
മികവുറ്റ നേതൃനിരയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ടോസ്റ്റ്മാസ്റ്റേർസ്സ് ചട്ടങ്ങൾക്കനുസരിച്ചു അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് കെ.എം.സി.സി ഖത്തർ ടോസ്റ്റ് മാസ്റ്റേഴ്സ് എന്ന് ഭാരവാഹികൾ പറഞ്ഞു. പ്രസംഗ കല, നേതൃപാടവം, പൊതു ജനസമ്പർക്കം, വ്യക്തിത്വ വികസനം എന്നിവയെ വളർത്തിയെടുക്കാൻ ഖത്തറിൽ ലഭ്യമായ ഏറ്റവും നല്ല അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന പരിപാടിയാണ് ടോസ്റ്റ്മാസ്റ്റേഴ്സ്. താല്പര്യമുള്ളവർക്ക് യോഗത്തിൽ അതിഥികളായി പങ്കെടുക്കാവുന്നതാണ്. ക്ലബിൽ അംഗത്വമെടുക്കാൻ 55156985, 33659822, 55267231 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

