കെ.എം.സി.സി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിന് ഇന്നുതുടക്കം
text_fieldsദോഹ: ഖത്തർ കെ.എം.സി.സി മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ‘സ്പീക്ക് ടു ദ വേൾഡ്’ സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കും. വിവിധ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന പ്രവാസികൾക്കും, വിദേശത്തുള്ള വിദ്യാർഥികൾക്കും, പൊതുജനങ്ങൾക്കും ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം നേടാനായി ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന അഭിമുഖ പഠനപദ്ധതിയാണ് ഇത്.
ക്ലാസുകളുടെ ഉദ്ഘാടനം ഞായറാഴ്ച മുസ്ലിം ലീഗ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി സിദ്ദീഖ് ബേക്കൽ നിർവഹിക്കും. കാസർകോട് ജില്ല കെ.എം.സി.സി പ്രസിഡന്റ് ലുഖ്മാൻ തളങ്കര, മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് എം.എ നജീബ്, സാമൂഹിക പ്രവർത്തകൻ കെ.എം ഇർഷാദ് തുടങ്ങിയവർ പങ്കെടുക്കും.
മലയാളികൾ ഉൾപ്പെടെ അനേകം പേർക്ക് ആശയവിനിമയം ലളിതമാക്കി, ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവ് വളർത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വിവിധ പ്രഫഷനൽ രംഗങ്ങളിലെയും വിദ്യാഭ്യാസ മേഖലകളിലെയും പരിചയസമ്പന്നരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുക. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ക്ലാസുകൾ ഒരുക്കപ്പെടുന്നതിനാൽ ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള ആളുകൾക്കും പങ്കെടുക്കാൻ കഴിയുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപകൽപന. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അൻവർ കടവത്ത് അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

