കെ.എം.സി.സി കവർച്ച വിവാദം; മാധ്യമ വാർത്തകളുമായി യാതൊരു ബന്ധവുമില്ല: റോട്ടാന റെസ്റ്റാറന്റ് ഗ്രൂപ്
text_fieldsദോഹ: ഖത്തർ കെ.എം.സി.സി കവർച്ച വിവാദവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മാധ്യമ വാർത്തകളുമായോ വിവാദങ്ങളുമായോ റോട്ടാന റെസ്റ്റാറന്റ് ഗ്രൂപ്പിനോ, സ്ഥാപനത്തിന്റെ ഉടമകൾക്കോ ബന്ധമില്ലെന്ന് മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
തങ്ങളുടെ പേരിന് സമാനമായി ചേർത്ത് പുറത്തുവരുന്ന വാർത്തകളും സമൂഹ മാധ്യമ പ്രചാരണങ്ങളും തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. വാർത്തകളിലും വിവാദങ്ങളിലും പരാമർശിക്കുന്ന വ്യക്തികളുമായി യാതൊരു ബന്ധവുമില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു.
റൊട്ടാന ഗ്രൂപ്പിന്റെ നിയമപരമായ ഉടമകളായ അഹമ്മദ് നാസർ മുഹമ്മദ് അൽ റയീസ്, അജ്മൽ കരുവാൻകണ്ടിയിൽ എന്നിവർക്കോ റൊട്ടാനയുടെ മാനേജ്‌മെന്റിനോ മറ്റ് ജീവനക്കാർക്കോ പ്രസ്തുത വ്യക്തികളുമായോ വിവാദങ്ങളുമായോ യാതൊരുവിധ ബന്ധവുമില്ല. ഇത്തരം വാർത്തകളുമായോ വിവാദങ്ങളുമായോ സ്ഥാപനത്തിന്റെ പേരിനെ ബന്ധപ്പെടുത്തരുതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

