അപ്പെക്സ് ബോഡി നേതാക്കൾക്ക് കെ.എം.സി.സി സ്വീകരണം
text_fieldsഖത്തർ കെ.എം.സി.സി നേതൃത്വത്തിൽ ഇന്ത്യൻ അപ്പെക്സ് ബോഡി ഭാരവാഹികൾക്ക് നൽകിയ സ്വീകരണച്ചടങ്ങിൽനിന്ന്
ദോഹ: കെ.എം.സി.സി ഖത്തർ നേതൃത്വത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അപ്പെക്സ് ബോഡി ഭാരവാഹികൾക്ക് നൽകിയ സ്വീകരണ പരിപാടി ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഗമ വേദിയായി. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഇന്ത്യൻ സമൂഹത്തിലെ നേതാക്കൾ, വ്യാപാരി വ്യവസായി വാണിജ്യ പ്രമുഖർ, ഉദ്യോഗസ്ഥർ, പ്രഫഷനലുകൾ വിവിധ മത-രാഷ്ട്രീയ സാംസ്കാരിക സംഘടന നേതാക്കൾ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ വിവിധ തുറകളിലെ പ്രമുഖർ പങ്കെടുത്തു.
അപ്പെക്സ് ബോഡികളായ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി, ഐ.ബി.പി.സി എന്നിവയുടെ ഭാരവാഹികളെ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ഉപദേശക സമിതി അംഗങ്ങൾ, വനിത കെ.എം.സി.സി, വിവിധ സബ് കമ്മിറ്റി, ജില്ല ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ഐ.എസ്.സി അധ്യക്ഷൻ ഇ.പി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. റമദാൻ ഗ്രീറ്റ് ആൻഡ് മീറ്റ് എന്ന് പേരിട്ട പരിപാടിയിൽ പ്രസിഡന്റ് എസ്.എ.എം. ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇൻ ചാർജ് റഈസ് അലി സ്വാഗതവും ഒ.എ. കരീം നന്ദിയും പറഞ്ഞു.
എ.വി.എ. ബക്കർ, ഫൈസൽ അരോമ, മുസ്തഫ എലത്തൂർ, കോയ കൊണ്ടോട്ടി, റഹീസ് പെരുമ്പ, നസീർ അരീക്കൽ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, അഡ്വ. ജാഫർ ഖാൻ, എന്നിവർ നേതൃത്വം നൽകി. ടി.ടി.കെ. ബഷീർ, യൂസഫ് മുതിര, അസീസ് കല്ലേരി, ടി.കെ. ഹമീദ്, ഇ.കെ. അബ്ദുൽ ഹമീദ്, അബ്ദുല്ല പി.കെ, മജീദ് കറുപ്പവീട്ടിൽ, സലീം ചാമക്കാല, നൗഷാദ് മലബാർ, മുസ്തഫ മുറിത്തറ, അമീർ കോട്ടായി, നബീൽ ചന്ത്രോപ്പിന്നി തുടങ്ങിയവർ ചടങ്ങ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

