കെ.എം.സി.സി ഖത്തർ പയ്യോളി മുനിസിപ്പൽ കമ്മിറ്റി ‘ഹരിതമയം’
text_fieldsകെ.എം.സി.സി ഖത്തർ പയ്യോളി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഹരിതമയം’ പൊതുസമ്മേളനം മുസ് ലിം ലീഗ് ഉപാധ്യക്ഷൻ സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: കെ.എം.സി.സി ഖത്തർ പയ്യോളി മുനിസിപ്പൽ കമ്മിറ്റി ദോഹയിലെ യമാമ കോംപ്ലക്സ് അത്ലെൻ ഹാളിൽ ‘ഹരിതമയം’ പൊതുസമ്മേളനം സംഘടിപ്പിച്ചു. മുനിസിപ്പൽ കെ.എം.സി.സി പ്രസിഡന്റ് ഗഫൂർ പാറക്കണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി മുസ് ലിം ലീഗ് ഉപാധ്യക്ഷൻ സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്തു. പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വി.കെ. അബ്ദുറഹ്മാൻ മുഖ്യാതിഥിയായിരുന്നു.
സ്നേഹവും സഹിഷ്ണുതയുമുള്ള പൊതുപ്രവർത്തകർ വളർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതുപോലെ വിദ്യാഭ്യാസ രംഗത്ത് ആധുനിക നൂതന സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉൾപ്പെടുത്തിക്കൊണ്ട് പുതുതലമുറയെ പരിപോഷിപ്പിച്ചെടുക്കാൻ കെ.എം.സി.സി മുന്നോട്ട് വരേണ്ടതുണ്ടെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് സൈനുൽ ആബിദീൻ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഗ്ലോബൽ കെ.എം.സി.സി ഉപാധ്യക്ഷൻ എസ്.എ.എം ബഷീർ, കെ.എം.സി.സി ഖത്തർ സ്റ്റേറ്റ് ജനറൽ സെക്രട്ടറി സലിം നാലകത്ത്, കെ.എം.സി.സി ഉപദേശക സമിതി അംഗങ്ങളായ നിഹ്മത്തുല്ല കോട്ടക്കൽ, ഹംസ കുന്നുമ്മൽ, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ, ജില്ല വൈസ് പ്രസിഡന്റ് നബീൽ നന്തി എന്നിവർ സംസാരിച്ചു. ഷരീഫ് മേമുണ്ട മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കെ.എം.സി.സി ഭാരവാഹികളായ ഫൈസൽ കേളോത്ത്, ഷംസുദ്ദീൻ വാണിമേൽ, സംസ്ഥാന ഉപദേശക സമിതി അംഗം മുസ്തഫ എലത്തൂർ, ജില്ല ഭാരവാഹികളായ മുജീബ് ദേവർകോവിൽ, റൂബിനാസ് കോട്ടേടത്ത്, മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ബഷീർ കെ.വി., മണ്ഡലം ഭാരവാഹി മുഫീദ് കോട്ടക്കൽ, മുനിസിപ്പൽ ഭാരവാഹികളായ മുഹമ്മദ് എം.പി, ഷുക്കൂർ സി.പി, റാഷിദ് മാടാക്കര, മുസ്തഫ മാടാക്കര എന്നിവർ സന്നിഹിതരായിരുന്നു.
മുഖ്യാതിഥിയായ പയ്യോളി മുനിസിപ്പൽ ചെയർമാൻ വി.കെ. അബ്ദുറഹ്മാന് നിഹ്മത്തുല്ല കോട്ടക്കൽ ഉപഹാര സമർപ്പണവും ഇസ്മായിൽ മാടാക്കര പൊന്നാടയുമണിയിച്ചു. മുസ് ലിം ലീഗ് ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സൈനുൽ ആബിദീന് പയ്യോളി മുനിസിപ്പൽ കെ.എം.സി.സി നൽകുന്ന ഉപഹാരം ഗഫൂർ പാറക്കണ്ടിയും റഫീഖ് പി.സിയും ചേർന്ന് കൈമാറി. നിസാർ തൗഫീഖ് പൊന്നാടയണിയിച്ചു.
പയ്യോളി മുനിസിപ്പൽ കെ.എം.സി.സി വിദ്യാഭ്യാസ രംഗത്തും ജീവകാരുണ്യ രംഗത്തും നാട്ടിൽ നടത്തിയ നിസ്വാർഥ സേവനങ്ങൾ ഒരുപാട് പേർക്ക് അത്താണിയായിക്കൊണ്ട് ഇന്നും നിലനിൽക്കുന്നുണ്ടെന്ന് മറുപടി പ്രസംഗത്തിൽ വി.കെ. അബ്ദുറഹ്മാൻ പറഞ്ഞു. ജനറൽ സെക്രട്ടറി പി.സി. റഫീഖ് സ്വാഗതവും അൻസാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

