കെ.എം.സി.സി ഖത്തർ ഗ്രീൻ ടീൻസ് ഫുട്ബാൾ ടൂർണമെന്റ് ഏപ്രിലിൽ
text_fieldsകെ.എം.സി.സി ഖത്തർ വിദ്യാർഥി വിഭാഗം ഗ്രീൻ ടീൻസ് സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ഖത്തർ ടീൻസ് ലീഗ് പോസ്റ്റർ പ്രകാശനം ആര്യാടൻ ഷൗക്കത്ത് എം.എൽ.എ നിർവഹിക്കുന്നു
ദോഹ: കെ.എം.സി.സി ഖത്തർ വിദ്യാർഥി വിഭാഗം ഗ്രീൻ ടീൻസ് സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ഖത്തർ ടീൻസ് ലീഗ് സീസൺ -2 ഏപ്രിലിൽ നടക്കും. കെ.എം.സി.സി ഖത്തർ സംഘടിപ്പിച്ച നാഷനൽ സ്പോർട്സ് ഡേ ആഘോഷ വേളയിൽ നിലമ്പുർ എം.എൽ.എ ആര്യാടൻ ഷൗക്കത്ത് പോസ്റ്റർ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ കെ.എം.സി.സി ഖത്തർ പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, ജനറൽ സെക്രട്ടറി സലിം നാലകത്ത്, ട്രഷറർ പി.എസ്.എം. ഹുസൈൻ, ഗ്രീൻ ടീൻസ് ഇൻ ചാർജ് സംസ്ഥാന സെക്രട്ടറി ഫൈസൽ, മറ്റു സംസ്ഥാന ഭാരവാഹികൾ, ഗ്രീൻ ടീൻസ് ചെയർമാൻ പി.ടി. ഫിറോസ്, ജനറൽ കൺവീനർ സഹദ് കാർത്തികപ്പള്ളി, മറ്റു ഗ്രീൻ ടീൻസ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഫുട്ബാൾ ടൂർണമെന്റ് രജിസ്ട്രേഷൻ, ടീം തെരെഞ്ഞെടുപ്പ് മുതലായവ ഫെബ്രുവരി -മാർച്ച് മാസങ്ങളിൽ നടക്കുമെന്ന് ഗ്രീൻ ടീൻസ് ഭാരവാഹികൾ അറിയിച്ചു.
നേരത്തെ നടന്ന കെ.എം.സി.സി ഖത്തർ നാഷനൽ സ്പോർട്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്ക് വിവിധ കായിക മത്സരങ്ങൾ നടത്തി. നിരവധി വിദ്യാർഥികൾ പങ്കെടുത്ത കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് ട്രോഫിയും മെഡലും പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. വിദ്യാർഥികൾക്ക് വേണ്ടി നടത്തിയ ഫേസ് പെയിന്റിങ് , കളറിങ് തുടങ്ങിയവയും ശ്രദ്ധേയമായി. ഗ്രീൻ ടീൻസ് ഭാരവാഹികളായ പി.കെ. ഹാഷിർ, എ.കെ. ഷഹിയ, ഹാരിസ് കൊയിലാണ്ടി, അൽത്താഫ് ഷറഫ്, മുഹമ്മദ് റാഫി, അഫ്സൽ ചെക്യാട്, ബഷീർ അൽഖോർ, എം.ആർ. റയീസ്, സഗീർ ഇരിയ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

