Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി പ്രി​വി​ലേ​ജ് കാ​ർ​ഡം​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ പ​ദ്ധ​തി​യു​മാ​യി റി​യാ​ദ

text_fields
bookmark_border
KMCC Privilege Cardmembers
cancel

ദോ​ഹ: ഖ​ത്ത​റി​ലെ കെ.​എം.​സി.​സി മെം​ബ​ർ​മാ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ പ്ര​ത്യേ​ക ആ​രോ​ഗ്യ പ​ദ്ധ​തി​യു​മാ​യി സി ​റി​ങ് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​ർ. ചി​കി​ത്സ പ​ദ്ധ​തി​യു​ടെ ലോ​ഞ്ചി​ങ് ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി നി​ർ​വ​ഹി​ച്ചു. മു​ൻ എം.​എ​ൽ.​എ പാ​റ​ക്ക​ൽ അ​ബ്ദു​ല്ല, പി.​കെ. ആ​ഷി​ഖ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ​ദ്ധ​തി​യു​ടെ ധാ​ര​ണ​പ​ത്രം ഖ​ത്ത​ർ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് എ​സ്.​എ.​എം. ബ​ഷീ​റും റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​ർ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്ദു​ൽ ക​ലാ​മും ഒ​പ്പു​വെ​ച്ചു.

ഖ​ത്ത​ർ കെ.​എം.​സി.​സി ന​ട​പ്പി​ലാ​ക്കു​ന്ന മെം​ബ​ർ​മാ​ർ​ക്കു​ള്ള 'ഡി​ജി പ്രി​വി​ലേ​ജ്' കാ​ർ​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് അം​ഗ​ങ്ങ​ൾ​ക്ക് ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കു​ന്ന​ത്. റി​യാ​ദ ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജം​ഷീ​ർ ഹം​സ, കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഫൈ​സ​ൽ ആ​രോ​മ, കെ.​പി. ഹാ​രി​സ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കെ.​എം.​സി.​സി അം​ഗ​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ പ്ര​ത്യേ​ക ഡി​സ്‌​കൗ​ണ്ടോ​ടു​കൂ​ടി റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ചി​കി​ത്സ​സൗ​ക​ര്യം ല​ഭ്യ​മാ​ണ്. കൂ​ടാ​തെ 200 ഖ​ത്ത​ർ റി​യ​ൽ ചെ​ല​വു​വ​രു​ന്ന ഹെ​ൽ​ത്ത് ചെ​ക്ക​പ് പാ​ക്കേ​ജ് റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ​നി​ന്ന് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കും.

മി​ക​ച്ച ചി​കി​ത്സ കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന്റെ ഭാ​ഗ​മാ​യി കെ.​എം.​സി.​സി​യു​മാ​യി ചേ​ർ​ന്ന് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് റി​യാ​ദ ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജം​ഷീ​ർ ഹം​സ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCPrivilege CardmembersRiyadhatreatment plan
News Summary - KMCC Privilege Cardmembers Riyadha with treatment plan
Next Story