കെ.എം.സി.സി പ്രവാസി സംഗമം
text_fieldsഖത്തർ തലശ്ശേരി മണ്ഡലം കെ.എം.സി.സി പ്രവാസി കുടുംബം ഒത്തുകൂടിയപ്പോൾ
ദോഹ: ഖത്തർ തലശ്ശേരി മണ്ഡലം കെ.എം.സി.സി പ്രവാസി കുടുംബം ഒത്തുകൂടി. മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടത്തുന്ന രക്തദാന ക്യാമ്പിന്റെ പ്രചാരണാർഥമാണ് ഒത്തുകൂടിയത്. ഖത്തർ കെ.എം.സി.സി തലശ്ശേരി മണ്ഡലം പ്രസിഡന്റ് റഫീഖ് ചൊക്ലി അധ്യക്ഷത വഹിച്ചു. ഖത്തർ കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറി കരീം ഉദ്ഘാടനം നിർവഹിച്ചു. സൗദി ഹൈപ്പർ മാനേജിങ് ഡയറക്ടർ മുസ്തഫ മുഖ്യാതിഥിയായിരുന്നു. കണ്ണൂർ ജില്ല വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുറഹ്മാനെ ചടങ്ങിൽ ആദരിച്ചു. ഖത്തർ കെ.എം.സി.സി ഭാരവാഹി ഫൈസൽ അരോമ, നാസർ ഫൈസി, ഖാസിം കുറുങ്ങോട്ട്, ടി.എസ്. സാലിം, ജില്ല-മണ്ഡലം-പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഫൈസൽ ആചാരത്ത് സ്വാഗതവും സുഹൈൽ മാഹി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

