കെ.എം.സി.സി പാലക്കാട് പ്രബന്ധരചന മത്സരം
text_fieldsദോഹ: കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ‘നമ്മടെ പാലക്കാട് നെല്ലറയുടെ മഹോത്സവം’ കാമ്പയിന്റെ ഭാഗമായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. ‘നമ്മുടെ പാലക്കാട്, വികസന സ്വപ്നങ്ങൾ, പ്രതിബന്ധങ്ങൾ’ എന്ന വിഷയത്തിൽ നടക്കുന്ന മത്സരത്തിൽ ജനുവരി 30നുള്ളിലായി പ്രബന്ധങ്ങൾ തയാറാക്കി അയക്കാം.
ഒന്നാം സ്ഥാനം ലഭിക്കുന്ന രചനക്ക് 10,000 രൂപ സമ്മാനമായി നൽകും. മികച്ച സൃഷ്ടികൾ ജില്ല കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന ചരിത്ര പുസ്തകത്തിൽ പ്രസിദ്ധീകരിക്കും. അഞ്ച് പേജിൽ കുറയാത്ത രചനകൾ qatarkmcc.palakkad@gmail.com എന്ന വിലാസത്തിൽ അയക്കണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

