കെ.എം.സി.സി വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ഖത്തർ വടകര മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ വിന്റർ ക്യാമ്പ് സംസ്ഥാനപ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: കെ.എം.സി.സി ഖത്തർ വടകര മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. അൽ ഷമാലിലെ ഫാമിലി കാസിൽ റിസോർട്ടിൽ നടന്ന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. ‘ലീഡർഷിപ്’ എന്ന വിഷയത്തിൽ സിജി ഖത്തർ വൈസ് ചെയർമാൻ അഡ്വ. ഇസ്സുദ്ദീൻ, ‘അൺവീലിങ് ഇൻഫ്ലുവൻസ്’ എന്ന വിഷയത്തിൽ കെ.എം.സി.സി. വനിതവിങ് അഡ്വൈസറി ബോർഡ് മെംബർ ഫസീല ഹസൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
വിവിധ കലാ-കായിക മത്സരപരിപാടികളിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. ജംഷിദ് തൃശൂർ അവതരിപ്പിച്ച മാജിക് ഷോ, വോയ്സ് ഓഫ് ദോഹയുടെ ഇശൽ സന്ധ്യ എന്നിവയും അരങ്ങേറി.വടകര മണ്ഡലം പ്രസിഡന്റ് യാസീൻ വടകര അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സെഷനിൽ ഉപദേശക സമിതിയംഗം നിഅമത്തുല്ല കോട്ടക്കൽ, സ്നേഹ സുരക്ഷ പദ്ധതി ചെയർമാൻ ത്വയ്യിബ് വടകര, സംസ്ഥാന ഭാരവാഹികളായ അൻവർ ബാബു വടകര, ശംസുദ്ദീൻ വാണിമേൽ, ജില്ല പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ്, ജനറൽ സെക്രട്ടറി അത്തീഖ് റഹ്മാൻ, സെക്രട്ടറി ഷബീർ മേമുണ്ട, മണ്ഡലം സ്പോർട്സ് വിങ് ചെയർമാൻ അഫ്സൽ വടകര എന്നിവർ ആശംസകൾ നേർന്നു. പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി ഇസ്മായിൽ സി.കെ.സി, സിദ്ദീഖ് കാരയാട്, അഷ്റഫ് വി.കെ എന്നിവരും സന്നിഹിതരായിരുന്നു.നൗഷാദ് മടപ്പള്ളി ഖിറാഅത്ത് നിർവഹിച്ചു. നിസാർ ചാത്തോത്ത് സ്വാഗതവും മഹമൂദ് കുളമുള്ളതിൽ നന്ദി പറഞ്ഞു. പരിപാടികൾക്ക് റഈസ് മടപ്പള്ളി, സഈദ് അഴിയൂർ, ശംസുദ്ദീൻ പയങ്കാവ്, ജസീർ പത്തായക്കോടൻ, അസീസ് മനത്താനത്ത്, വി.പി. മുഹ്സിൻ, യാസർ ഏറാമല, നൗഷാദ് ഒഞ്ചിയം, അസീസ് തൂവാടത്തിൽ, മുസമ്മിൽ വടകര, റിയാസ് കുറുമ്പയിൽ, സഹദ് കാർത്തികപ്പള്ളി, ഇസ്മായിൽ സി.ടി.കെ, അൽത്താഫ് വള്ളിക്കാട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

