Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.​എം.​സി.​സി ദേ​ശീ​യ...

കെ.​എം.​സി.​സി ദേ​ശീ​യ കാ​യി​ക​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കെ.​എം.​സി.​സി ദേ​ശീ​യ കാ​യി​ക​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കെ.​എം.​സി.​സി ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​നാ​ഘോ​ഷ പ​രി​പാ​ടി നി​ല​മ്പൂ​ർ എം.​എ​ൽ.​എ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: ദേ​ശീ​യ കാ​യി​ക​ദി​നം കെ.​എം.​സി.​സി ഖ​ത്ത​ർ വൈ​വി​ധ്യ​വും വ്യ​ത്യ​സ്ത​വു​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഐ.​ബി.​എ​ൻ അ​ജ​യാ​ൻ പ്രോ​ജ​ക്ട്സ് റി​യ​ൽ എ​സ്റ്റേ​റ്റു​മാ​യി സ​ഹ​ക​രി​ച്ച് ഏ​ഷ്യ​ൻ ടൗ​ൺ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം പ​രി​സ​ര​ത്താ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ഫി​റ്റ്ന​സ് ക്യാ​മ്പ്, വ​ടം​വ​ലി, ഷൂ​ട്ടൗ​ട്ട്, ക്രി​ക്ക​റ്റ് ബാ​ൾ ഔ​ട്ട്, മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് കൂ​ടാ​തെ കു​ട്ടി​ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കു​മാ​യി വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ 121 പേ​ർ ര​ക്ത​ദാ​നം ചെ​യ്തു.

ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ത്തി​ൽ പാ​ല​ക്കാ​ടും ക്രി​ക്ക​റ്റി​ൽ ക​ണ്ണൂ​രും വ​ടം​വ​ലി​യി​ൽ മ​ല​പ്പു​റം ഏ​രി​യ​യും വി​ജ​യി​ക​ളാ​യി. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​ൽ സ​മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​മ്പൂ​ർ എം.​എ​ൽ.​എ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​റ​ഹി​മാ​ൻ, ഇ​ൻ​കാ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ബോ​ബ​ൻ, നി​ഹാ​ദ് അ​ലി, ഇ​സ്മാ​യി​ൽ തെ​ല​ങ്കാ​ന (പാ​രി​സ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്), കെ.​എം​സി.​സി ഖ​ത്ത​ർ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​സ്.​എ.​എം. ബ​ഷീ​ർ, അ​ബ്ദു​ന്നാ​സ​ർ നാ​ച്ചി, കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം നാ​ല​ക​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​എ​സ്.​എം. ഹു​സൈ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​വ​ർ ബാ​ബു, അ​ബൂ​ബ​ക്ക​ർ പു​തു​ക്കു​ടി, ടി.​ടി.​കെ ബ​ഷീ​ർ, ആ​ദം കു​ഞ്ഞി സി​ദ്ദീ​ഖ് വാ​ഴ​ക്കാ​ട്, അ​ജ്മ​ൽ ന​ബീ​ൽ, അ​ഷ്‌​റ​ഫ് ആ​റ​ളം, താ​ഹി​ർ താ​ഹ​ക്കു​ട്ടി, വി.​ടി.​എം സാ​ദി​ഖ്, സ​ൽ​മാ​ൻ എ​ള​യ​ടം, സ​മീ​ർ മു​ഹ​മ്മ​ദ്, ഫൈ​സ​ൽ കേ​ളോ​ത്ത്, ശം​സു​ദ്ദീ​ൻ വാ​ണി​മേ​ൽ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccnational sports daygulfnewsqatar​gulfnewsmalayalam
News Summary - KMCC organized National Sports Day celebration
Next Story