കെ.എം.സി.സി കരിയർ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ഖത്തർ എച്ച്.ആർ.ഡി വിഭാഗം സംഘടിപ്പിച്ച കരിയർ ഡെവലപ്മെന്റ് പരിശീലനക്ലാസ് സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: തൊഴിൽ രംഗത്തെ വെല്ലുവിളികൾ നേരിടാനായി സജ്ജമാകണമെന്നും പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളാനും സ്വയം പരിശീലനങ്ങളിലൂടെ വെല്ലുവിളികളെ അതിജീവിക്കാനും സാധിക്കണമെന്നും കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് അഭിപ്രായപ്പെട്ടു. കെ.എം.സി.സി ഉപവിഭാഗമായ എച്ച്.ആർ.ഡി രജിസ്റ്റർ ചെയ്യപ്പെട്ട അംഗങ്ങൾക്കും തൊഴിലന്വേഷകർക്കും വേണ്ടി സംഘടിപ്പിച്ച തൊഴിൽ പരിശീലന പരിപാടി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കരിയർ ഡെവലപ്മെന്റ് പരിശീലന ക്ലാസിന് സിജി ദോഹ ഡയറക്ടർ മുബാറക് മുഹമ്മദ് നേതൃത്വം നൽകി.
തുമാമ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ രജിസ്റ്റർ ചെയ്ത നിരവധിപേർ പങ്കെടുത്തു. വിങ് ചെയർമാൻ ഷരീഫ് മാമ്പയിൽ അധ്യക്ഷത വഹിച്ചു. യാസീൻ അബ്ദുൽ ഹമീദ് തച്ചറോത്ത് ഖിറാഅത്ത് നിർവഹിച്ചു. ജമ്മു-കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവരുക്കും മൗനമാചരിച്ച് സദസ്സ് ആദരവ് നൽകി. ദസ്തൂർ ഗ്രൂപ് പ്രതിനിധി അൻവർ, ഷഫീഖ്, പരിശീലകൻ മുബാറക് മുഹമ്മദ് എന്നിവർക്കുള്ള ഉപഹാരം സലീം നാലകത്ത്, വുമൺസ് വിങ് ചെയർപേഴ്സൻ മൈമൂന സൈനുദ്ദീൻ തങ്ങൾ എന്നിവർ കൈമാറി.
അഷറഫ് ആറളം, സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ദീഖ് വാഴക്കാട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ടി.കെ ബഷീർ സോഷ്യൽ ഗാർഡ് ചെയർമാൻ മജീദ് കയ്പമംഗലം പങ്കെടുത്തു. എച്ച്.ആർ.ഡി വൈസ് ചെയർമാൻ മുഹമ്മദലി നാനാക്കൽ, അംഗങ്ങളായ ഷബീർ എടവണ്ണപ്പാറ, ഫൈസൽ മൊഹിയുദ്ദീൻ, അഹമ്മദ് അബ്ദുൽ ലത്തീഫ്, ഷബീർ എ.പി, റാഷിദ് കെ.കെ.സി, ഷമീർ മണ്ണാറോട്ട്, ഫാത്തി, ആഷിഖ് എസ്.കെ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.ജനറൽ കൺവീനർ നൗഫൽ അമാൻ സ്വാഗതവും, വൈസ് ചെയർമാൻ ഖലീൽ ഇബ്രാഹിം ബറക്ക നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

