ലീഗ് നേതാക്കൾക്ക് കെ.എം.സി.സി സ്വീകരണം
text_fieldsകോഴിക്കോട് ജില്ല മുസ്ലിം ലീഗ് നേതാക്കൾക്ക് കെ.എം.സി.സി നൽകിയ സ്വീകരണപരിപാടി
സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: സന്ദർശനാർഥം ഖത്തറിൽ എത്തിയ കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി, ജില്ല മുസ്ലിം ലീഗ് സെക്രട്ടറി ഹുസൈൻ കുട്ടി എന്നിവർക്ക് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സ്വീകരണം നൽകി.
തുമാമ ആസ്ഥാനത്ത് നടന്ന സ്വീകരണപരിപാടി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതാക്കൾക്കുള്ള ജില്ല കെ.എം.സി.സിയുടെ ഉപഹാരം ശരീഫ് പി.സി, അജ്മൽ തെങ്ങലക്കണ്ടി എന്നിവർ കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് അൻവർ ബാബു ആശംസകൾ നേർന്ന് സംസാരിച്ചു. നാദാപുരം -ചേലക്കാട് ശാഖാ മുസ്ലിം ലീഗ് സെക്രട്ടറി നന്തോത്ത് മുഹമ്മദ് പങ്കെടുത്തു.
സംസ്ഥാന ഭാരവാഹികളായ പുതുക്കുടി അബൂബക്കർ, ടി.ടി.കെ. ബഷീർ, ഫൈസൽ മാസ്റ്റർ, ജില്ല ഭാരവാഹികളായ കെ.കെ. ബഷീർ, മമ്മു ശമ്മാസ്, നബീൽ നന്തി, മുജീബ് ദേവർകോവിൽ, ഷബീർ മേമുണ്ട, ഫിർദൗസ് മണിയൂർ എന്നിവർ സംബന്ധിച്ചു. സംസ്ഥാന ഉപദേശകസമിതി അംഗം പി.വി. മുഹമ്മദ് മൗലവി ഖിറാഅത്ത് നടത്തി. ആക്ടിങ് സെക്രട്ടറി നവാസ് കോട്ടക്കൽ സ്വാഗതവും സെക്രട്ടറി ഒ.പി. സ്വാലിഹ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

